ഒ.ഐ.സി.സി ഇൻകാസ്; ഇഫ്താർ സംഗമം
text_fieldsഇൻകാസ് തൃശൂർ ജില്ല കമ്മിറ്റി ഇഫ്താർ സംഗമത്തിൽ അംഗങ്ങൾ രാഹുൽ ഗാന്ധിക്ക്
ഐക്യദാർഢ്യമർപ്പിക്കുന്നു
ദോഹ: ഒ.ഐ.സി.സി ഇൻകാസ് തൃശൂർ ജില്ല കമ്മിറ്റി സൗഹൃദ ഇഫ്താർ സംഗമവും രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രതിജ്ഞയും സംഘടിപ്പിച്ചു. തുമാമ ഒലീവ് ഇന്റർനാഷനൽ സ്കൂളിൽ നടന്ന പരിപാടിയിൽ ജില്ല പ്രസിഡന്റ് ബാബു കേച്ചേരി അധ്യക്ഷത വഹിച്ചു.
സുരേഷ് കരിയാട് റമദാൻ സന്ദേശം നൽകി. ഐ.സി.സി മാനേജ്മെന്റ് കമ്മിറ്റി അംഗം അഡ്വ. ജാഫർഖാൻ മുഖ്യാതിഥിയായിരുന്നു. ഇൻകാസ് സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് നിയാസ് ചെരുപ്പത്ത്, ജനറൽ സെക്രട്ടറി ശ്രീജിത്ത്, വൈസ് പ്രസിഡന്റ് അൻവർ, ട്രഷറർ, ജോർജ് അഗസ്റ്റിൻ, നാസർ വടക്കേക്കാട്, നാസർ കറുകപ്പാടം, ബിജു മുഹമ്മദ്, നൗഷാദ് ടി. കെ, മുജീബ് വലിയകത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു. കെ.കെ മധുസൂദനൻ ഐക്യദാർഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുരളി തൊയക്കാവ് സ്വാഗതവും ക്ലിന്റ് സ്രാമ്പിക്കൽ നന്ദിയും രേഖപ്പെടുത്തി. കാസിം കറുത്താക്ക, ഷിജിൽ മൂസ, ഷാൻ റിയാസ്, ലിൻസൺ, സാഹിർ പാടൂർ, മുസ്തഫ ആർ.എം, നവാസ് തെക്കുംപുറം, ഷെഹി വൈലത്തൂർ, അക്ബർ എടമുട്ടം എന്നിവർ നേതൃത്വം നൽകി.

