Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ്നേ​ഹ​വി​രു​ന്നാ​യി...

സ്നേ​ഹ​വി​രു​ന്നാ​യി ഇ​ഫ്താ​ർ സം​ഗ​മ​ങ്ങ​ൾ

text_fields
bookmark_border
സ്നേ​ഹ​വി​രു​ന്നാ​യി ഇ​ഫ്താ​ർ സം​ഗ​മ​ങ്ങ​ൾ
cancel
camera_alt

അ​ൽ അ​റ​ബി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഇ​ൻ​കാ​സ് ഖ​ത്ത​ർ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി

മെ​ഗാ ഇ​ഫ്താ​ർ സം​ഗ​മം

ആ​യി​ര​ങ്ങ​ൾ ഒ​ത്തു​ചേ​ർ​ന്ന ഇ​ന്‍കാ​സ് ഇ​ഫ്താ​ര്‍

ദോ​ഹ: അ​ൽ അ​റ​ബി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ആ​യി​ര​ത്തോ​ളം പേ​രെ പ​​ങ്കെ​ടു​പ്പി​ച്ച് ഇ​ന്‍കാ​സ് ഖ​ത്ത​ര്‍ സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച മെ​ഗാ ഇ​ഫ്താ​ര്‍ ശ്ര​ദ്ധേ​യ​മാ​യി. ക​മ്യൂ​ണി​റ്റി നേ​താ​ക്ക​ളും, വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളും മു​ത​ൽ പ്ര​വാ​സ ലോ​ക​ത്തെ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള​വ​ർ പ​​ങ്കെ​ടു​ത്ത ഇ​ഫ്താ​ർ സം​ഗ​മം ജ​ന​സാ​ഗ​ര​മാ​യി. ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ വി​പു​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ന്ത്യ​ന്‍ ക​ള്‍ച​റ​ല്‍ സെ​ന്‍റ​ര്‍ പ്ര​സി​ഡ​ന്റ് എ.​പി. മ​ണി​ക​ണ്ഠ​ന്‍ റ​മ​ദാ​ന്‍ സ​ന്ദേ​ശം ന​ല്‍കി. വി​ശ​പ്പി​ന്‍റെ പ്ര​യാ​സം ഏ​വ​രെ​യും ബോ​ധ്യ​പ്പെ​ടു​ത്തു​ക​യും ത്യാ​ഗ​ത്തി​ന്‍റെ​യും പ​ര​സ്പ​ര സ​ഹാ​യ​ത്തി​ന്‍റെ​യും ആ​വ​ശ്യ​ക​ത ന​മ്മെ ഓ​ര്‍മ​പ്പെ​ടു​ത്തു​ക​യും പാ​വ​പ്പെ​ട്ട​വ​നെ ചേ​ര്‍ത്തു നി​ർ​ത്താ​നു​ള്ള പ്ര​ചോ​ദ​ന​വും റ​മ​ദാ​ന്‍ ന​ൽ​കു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്‍കാ​സ് ഖ​ത്ത​ര്‍ സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ഹൈ​ദ​ര്‍ ചു​ങ്ക​ത്ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ന്ത്യ​ന്‍ എം​ബ​സി ഫ​സ്റ്റ് സെ​ക്ര​ട്ട​റി സ​ച്ചി​ന്‍ ദി​ന​ക​ര്‍, ഹെ​ഡ് ഓ​ഫ് ചാ​ന്‍സ​ല​ര്‍ വൈ​ഭ​വ് ത​ണ്ടാ​ലെ , ഐ.​സി.​ബി.​എ​ഫ് പ്ര​സി​ഡ​ന്റ് ഷാ​ന​വാ​സ് ബാ​വ, ഐ.​എ​സ്.​സി പ്ര​സി​ഡ​ന്റ് ഇ.​പി അ​ബ്ദു​റ​ഹ്മാ​ന്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി നി​ഹാ​ദ് അ​ലി, ഐ.​സി.​ബി.​എ​ഫ് വൈ​സ് പ്ര​സി​ഡ​ന്റ് ദീ​പ​ക് ഷെ​ട്ടി, ഐ.​സി.​സി വൈ​സ് പ്ര​സി​ഡ​ന്റ് സു​ബ്ര​മ​ണ്യ ഹെ​ബ്ബ​ഗെ​ലു, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മോ​ഹ​ന്‍ കു​മാ​ര്‍ തു​ട​ങ്ങി വി​വി​ധ അ​പ്പെ​ക്സ് ബോ​ഡി ഭാ​ര​വാ​ഹി​ക​ള്‍, ഖ​ത്ത​റി​ലെ സാ​മൂ​ഹ്യ -സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

ഇ​ന്‍കാ​സ് പാ​ട്ര​ൻ മു​ഹ​മ്മ​ദ് ഷാ​ന​വാ​സ്, അ​ഡ്വൈ​സ​റി ബോ​ര്‍ഡ് ചെ​യ​ര്‍മാ​ന്‍ ജോ​പ്പ​ച്ച​ന്‍ തെ​ക്കെ​കൂ​റ്റ്, ഇ​ന്‍കാ​സ് സീ​നി​യ​ര്‍ നേ​താ​വ് കെ.​കെ. ഉ​സ്മാ​ന്‍, അ​ഡ്വൈ​സ​റി ബോ​ര്‍ഡ് അം​ഗ​ങ്ങ​ളാ​യ അ​ബ്ര​ഹാം കെ. ​ജോ​സ​ഫ് , പ്ര​ദീ​പ് പി​ള്ളൈ, വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ സി. ​താ​ജു​ദ്ദീ​ന്‍, വി.​എ​സ്. അ​ബ്ദു​റ​ഹ്മാ​ന്‍, മീ​ഡി​യ കോ​ഓ​ഡി​നേ​റ്റ​ര്‍ സ​ര്‍ജി​ത്ത് കു​ട്ടം​പ​റ​മ്പ​ത്ത് തു​ട​ങ്ങി​യ സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി -ജി​ല്ല ഭാ​ര​വാ​ഹി​ക​ളും വ​നി​ത -യൂ​ത്ത് വി​ങ് നേ​താ​ക്ക​ളും സം​ഗ​മ​ത്തി​ന് നേ​തൃ​ത്വം ന​ല്‍കി. ഇ​ന്‍കാ​സ് സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബ​ഷീ​ര്‍ തു​വാ​രി​ക്ക​ല്‍ സ്വാ​ഗ​ത​വും ട്ര​ഷ​റ​ര്‍ ഈ​പ്പ​ന്‍ തോ​മ​സ് ന​ന്ദി​യും പ​റ​ഞ്ഞു.


അ​ൽ ഖോ​ർ ഏ​രി​യ കെ.​എം.​സി.​സി ‘മൗ​സിം അ​ൽ ഖൈ​ർ’ സം​ഗ​മ​ത്തി​ൽ നി​ന്ന്

സ​മൂ​ഹ ഇ​ഫ്താ​റും ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും

ദോ​ഹ: അ​ൽ​ഖോ​ർ ഏ​രി​യ കെ.​എം.​സി.​സി ക​മ്മി​റ്റി​യും വ​നി​ത വി​ങ്ങും സം​യു​ക്ത​മാ​യി ‘മൗ​സിം അ​ൽ ഖൈ​ർ’ സ​മൂ​ഹ ഇ​ഫ്താ​ർ മീ​റ്റും ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു.

അ​ൽ ഖോ​ർ നാ​ഷ​ന​ൽ കി​ൻ​ഡ​ർ ഗാ​ർ​ട്ട​നി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ നി​ര​വ​ധി ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. അ​മേ​രി​ക്ക​ൽ ഹോ​സ്പി​റ്റ​ൽ ക്ലി​നി​ക് , ഗ്രൂ​പ് സി.​ഇ.​ഒ ഡോ. ​മു​ഹ​മ്മ​ദ് ജ​സീ​ൽ ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി. കെ.​എം.​സി.​സി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലിം നാ​ല​ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സെ​ക്ര​ട്ട​റി താ​ഹി​ർ, സം​സ്ഥാ​ന വ​നി​ത ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ സ​ലീ​ന കു​ള​ത്ത്, ഡോ. ​ന​സ്‌​റി​ൻ, ഡോ. ​ബു​ഷ്‌​റ, മാ​ജി​ദ, ന​സീം മെ​ഡി​ക്ക​ൽ സെ​ന്റ​ർ ഡി​വി​ഷ​ന​ൽ മാ​നേ​ജ​ർ ഹാ​ഷിം, വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളാ​യ ഇ​ല്യാ​സ് വാ​ഫി, സ​കീ​ർ ഹു​സൈ​ൻ, ജ​യ​കു​മാ​ർ, ജാ​വേ​ദ് ഹു​ദ​വി, ജ​യ​പാ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഹം​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശം​സു​ദ്ദീ​ൻ ചെ​മ്പ​ൻ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ പ്ര​ശാ​ന്ത് കോ​ട്ട​ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

അ​ൽ​ഖോ​ർ ഏ​രി​യ ഭാ​ര​വാ​ഹി​ക​ളാ​യ അ​ബ്ദു​ൽ റ​ഹ്‌​മാ​ൻ ചേ​ളാ​രി, അ​ബ്ദു​ൽ റ​സാ​ഖ് പി.​എം, മു​ഹ​മ്മ​ദ് ഷാ​ഫി ഉ​പ്പ​ള​ക്ക​ൽ, നൂ​റു​ദ്ദീ​ൻ ടി, ​ഇ​ല്യാ​സ് കു​ഞ്ഞി​മോ​ൻ, ഫി​റോ​സ് എം, ​മു​ഹ​മ്മ​ദ് ഹ​ഫ്സ​ൽ നേ​തൃ​ത്വം ന​ൽ​കി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dohaifthar meetings
News Summary - Iftar gatherings as a feast of love
Next Story