ഇഫ്താർ സംഗമവും വൈജ്ഞാനിക ക്വിസും
text_fieldsകെ.സി. അബ്ദുല്ലത്തീഫ് സമ്മാന വിതരണം നിർവഹിക്കുന്നു
ദോഹ: അബ്ദുല്ല ബിൻ സെയ്ദ് ആൽ മഹ്മൂദ് ഇസ്ലാമിക് കൾചറൽ സെന്ററുമായി (ഫനാർ) സഹകരിച്ച് സി.ഐ.സി ഖത്തർ ഇഫ്താർ സംഗമവും വൈജ്ഞാനിക ക്വിസും സംഘടിപ്പിച്ചു. ദോഹ അൽ മദ്റസ അൽ ഇസ്ലാമിയ പ്രിൻസിപ്പലും സി.എസ്.ആർ ദോഹ ഡയറക്ടറുമായ ഡോ. അബ്ദുൽ വാസിഅ റമദാൻ സന്ദേശം നൽകി.
സംഗമത്തിൽ നടന്ന വൈജ്ഞാനിക ക്വിസ് പ്രോഗ്രാമിൽ അബ്ദുല്‍ റഹ്മാന് പി.വൈ ഒന്നാം സ്ഥാനവും ഡോ. മുഹമ്മദ് ഹുസൈന് രണ്ടാം സ്ഥാനവും മുഹമ്മദ് ഷബീര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഫാജിസ്, അബ്ദുല്‍ ബാസിത് കല്ലായി, സൈഫുദ്ദീന് എസ്.എ, ഷറഫുദ്ദീന് സി, യാസര്‍ അറഫാത്ത്, ബഷീര്‍ അഹ്മദ്, സബിത, അബ്ദുല്‍ ഹമീദ് വി.എന്‍ എന്നിവർ നാല് മുതൽ പത്ത് വരെ സ്ഥാനങ്ങൾക്കർഹരായി. ഡോ. താജ് ആലുവ ക്വിസ് പ്രോഗ്രാമിന് നേതൃത്വം നൽകി.
ഖാസിം ടി.കെ, സി.ഐ.സി വൈസ് പ്രസിഡന്റ് കെ.സി. അബ്ദുല്ലത്തീഫ്, ജനറൽ സെക്രട്ടറി നൗഫൽ പാലേരി, സംഘടന സെക്രട്ടറി മുഹമ്മദ് ഷബീർ എന്നിവർ വിജയികൾക്കുള്ള സമ്മാന വിതരണം നടത്തി.

