ഖത്തർ വാണിമേൽ പ്രവാസി ഫോറം ഇഫ്താർ സംഗമം
text_fieldsഖത്തർ വാണിമേൽ പ്രവാസി ഫോറം സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ പങ്കെടുത്തവർ
ദോഹ: ഖത്തറിലെ വാണിമേൽ പഞ്ചായത്ത് നിവാസികളുടെ കൂട്ടായ്മയായ ഖത്തർ വാണിമേൽ പ്രവാസി ഫോറം (ക്യു.വി.പി.എഫ്) ഇഫ്താർ സംഗമം നടത്തി. ഖത്തറിലെയും നാട്ടിലെയും കലാ, സാസ്കാരിക, വിദ്യാഭ്യാസ, ജനസേവന രംഗത്ത് 25 വർഷക്കാലമായി ശ്രദ്ധേയമായ ഇടപെടലാണ് ക്യു.വി.പി.എഫിന്റെ നേതൃത്വത്തിൽ നടത്തുന്നത്. ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായ പരിപാടി ഏഷ്യൻ ടൗൺ റിക്രിയേഷൻ ഹാളിലാണ് സംഘടിപ്പിച്ചത്. ചടങ്ങിൽ വാജിദ് വാഫി ചെമ്പ്രശ്ശേരി റമദാൻ സന്ദേശം കൈമാറി. ഐ.സി.ബി.എഫ് സിക്രട്ടറി ജാഫർ തയ്യിൽ സംസാരിച്ചു. ക്യു.വി.പി.എഫ് പ്രസിഡന്റ് സുബൈർ കെ.കെ. അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സാദത്ത് സാഗ സ്വാഗതവും ട്രഷറർ ഫൈസൽ വി.പി നന്ദിയും പറഞ്ഞു. ഇഫ്താറിൽ പങ്കെടുത്ത നൂറുക്കണക്കിന് വനിതകളോട് മൈൻഡ് കോച്ച് സനീജ സംവദിച്ചു. ചടങ്ങിൽ സെലീക്ക അംജദ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് സുരയ്യ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

