പെരുന്നാളല്ലേ, ദം ബിരിയാണി തന്നെയാക്കാം...
text_fieldsപെരുന്നാളിനെന്താ സ്പെഷൽ ബിരിയാണി...
തലശ്ശേരി ബിരിയാണിയാണോ, അതോ നല്ല എരിവും മസാലക്കൂട്ടുകളുടെ സുഗന്ധവും സ്വാദിഷ്ടവുമായ നല്ല അടിപൊളി കോഴിക്കോടൻ ബിരിയാണിയോ...
ബലിപരുന്നാളിന് വീട്ടിൽ തയാറാക്കുന്ന രുചിയേറും ദം ബിരിയാണിയുടെ വിശേഷങ്ങൾ വിഡിയോയായി പകർത്തി ഗൾഫ് മാധ്യമവുമായി പങ്കുവെക്കൂ, തിരഞ്ഞെടുക്കപ്പെടുന്ന മൂന്നുപേർക്ക് ആകർഷകമായ സമ്മാനം നേടാം... ഒപ്പം ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന 'ദം ദം ബിരിയാണി മേക്കിങ്' കോണ്ടസ്റ്റിൽ പങ്കെടുക്കാനും അവസരം.
ഖത്തറിലെ ഏറ്റവും വലിയ ബിരിയാണി പാചക മത്സരമായ 'ഗൾഫ് മാധ്യമം -ലുലു ദം ദം ബിരിയാണി മേക്കിങ് കോണ്ടസ്റ്റി'ന്റെ ഭാഗമായാണ് വീട്ടമ്മമാർക്കും പ്രവാസി പാചകവിദഗ്ധർക്കുമായി പ്രത്യേക വിഡിയോ മത്സരം സംഘടിപ്പിക്കുന്നത്.
നാട്ടിലും ജി.സി.സി രാഷ്ട്രങ്ങളിലും ഏറെ ജനപ്രിയമായ 'ദം ദം ബിരിയാണി മേക്കിങ്' കോണ്ടസ്റ്റ്, നിങ്ങളുടെ പാചക വൈദഗ്ധ്യവും ബിരിയാണി രുചിക്കൂട്ടിന്റെ രഹസ്യവും ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനുള്ള വലിയൊരു വേദിയാണൊരുങ്ങുന്നത്. കൂടാതെ, ഖത്തറിലെ 'ബിരിയാണി മാസ്റ്റർ' ആയി തെരഞ്ഞെടുക്കപ്പെടാനുള്ള അവസരവുമാണിത്. ബിരിയാണി മേക്കിങ് കോണ്ടസ്റ്റിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രഷൻ ബലിപെരുന്നാൾ ദിനത്തിൽ ആരംഭിക്കും.
എങ്ങനെ പങ്കെടുക്കാം?
ബലിപരുന്നാളിന് രുചിയേറും ദം ബിരിയാണി ഒരുക്കുന്നുണ്ടോ, എങ്കിൽ നിങ്ങൾക്കും പങ്കെടുക്കാം
വീട്ടിൽ ബിരിയാണി തയാറാക്കുമ്പോൾ “ദം തുറക്കുന്ന” മനോഹര നിമിഷം ചെറിയ വിഡിയോയായി പകർത്തി ഞങ്ങളുമായി പങ്കുവെക്കാം. പാചകത്തിനായുള്ള ഒരുക്കങ്ങൾ, ദം തുറക്കുമ്പോൾ ആവി പൊങ്ങുന്ന നിമിഷങ്ങൾ, സർവിങ്, കുടുംബത്തോടൊപ്പമുള്ള സന്തോഷ നേരങ്ങൾ എന്നിവയും വിഡിയോയിൽ ഉൾപ്പെടുത്താം.
ഈ വീഡിയോ 7727 7602 എന്ന നമ്പറിലേക്ക് വാട്സാപ്പ് ചെയ്യുക. ഇതോടൊപ്പം നിങ്ങളുടെ പേര്, ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങളും നൽകി ദം ദം ബിരിയാണി മേക്കിങ് കോണ്ടസ്റ്റിൽ രജിസ്റ്റർ ചെയ്യാം. ഈദ് ദിന എൻട്രികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 3 പേർക്ക് പ്രത്യേക സമ്മാനങ്ങളും ലഭിക്കും. മേയ് 31 വരെ എൻട്രികൾ സമർപ്പിക്കാം.
ദം ദം ബിരിയാണി മേക്കിങ് കോണ്ടസ്റ്റിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷൻ ആഗസ്റ്റ് വരെ തുടരും. ഏറെ ആകാംഷ നിറഞ്ഞ ഗ്രാൻഡ് ഫിനാലെ സെപ്റ്റംബറിൽ നടക്കും. ഓൺലൈൻ രജിസ്ട്രേഷനിലൂടെ ആരംഭിച്ച് നേരിട്ടുള്ള രണ്ട് സെമി ഫൈനലും, ഒരു ഗ്രാൻഡ് ഫിനാലെയും അടങ്ങുന്ന ദം ദം ബിരിയാണി മേക്കിങ് കോണ്ടസ്റ്റ്, ഖത്തറിലെ ഏറ്റവും വലിയ ബിരിയാണി പാചക മത്സരത്തിനാണ് വേദിയൊരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

