ഐ.എം.സി.സി പുതിയ കമ്മിറ്റിയുമായി വഹാബ് പക്ഷം
text_fieldsപി.പി. സുബൈർ (പ്രസിഡന്റ്), മൻസൂർ കൊടുവള്ളി (ജനറൽ സെക്രട്ടറി), മജീദ്\ ചിത്താരി (ട്രഷറർ)
ദോഹ: ഐ.എൻ.എൽ സംസ്ഥാന ഘടകത്തിലെ പിളർപ്പിനു പിന്നാലെ, പ്രഫ. അബ്ദുൽ വഹാബിനെ പിന്തുണക്കുന്ന വിഭാഗം ഖത്തറിൽ ഐ.എം.സി.സിയുടെ പുതിയ കമ്മിറ്റിക്ക് രൂപംനൽകി. നിലവിലെ കമ്മിറ്റിയെ രണ്ടു ദിവസം മുമ്പ് പിരിച്ചുവിട്ടതിനു പിന്നാലെയാണ് വഹാബ് പക്ഷം പുതിയ സമിതിയെ തിരഞ്ഞെടുത്തത്. പി.പി. സുബൈറിനെ പ്രസിഡന്റായും മൻസൂർ കൊടുവള്ളിയെ ജനറൽ സെക്രട്ടറിയായും മജീദ് ചിത്താരിയെ ട്രഷറർ ആയും തിരഞ്ഞെടുത്തു.
എം.എം. മൗലവിയാണ് മുഖ്യ രക്ഷാധികാരി. വൈസ് പ്രസിഡന്റുമാർ: ബഷീർ വളാഞ്ചേരി, റഫീഖ് കോതൂർ, നിസാർ എലത്തൂർ. ജോ. സെക്രട്ടറിമാർ: സലാം നാലകത്ത്, നംഷീർ ബഡേരി, സബീർ. സെക്രട്ടറിയേറ്റ് അംഗങ്ങളായി കുഞ്ഞമ്മദ് വില്യാപ്പള്ളി, മൻസൂർ ഒരവങ്കര, റഊഫ് പള്ളം, റൈസൽ, അഷ്റഫ് ആലമ്പാടി, ഉനൈസ് ചേരൂർ, ഷമീം, മജീദ് പൂച്ചക്കാട്, നൗഫൽ മലപ്പുറം എന്നിവരെയും തിരഞ്ഞെടുത്തു. യോഗത്തിൽ പി.പി. സുബൈർ അധ്യക്ഷത വഹിച്ചു. മൻസൂർ കൊടുവള്ളി സ്വാഗതവും നംഷീർ ബ ഡേരി നന്ദിയും പറഞ്ഞു.
10 വർഷമായി സുതാര്യമായി ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന 'മീഡിയവൺ' ചാനലിനെ അടച്ചുപൂട്ടിയ കേന്ദ്രസർക്കാർ നടപടിയെ യോഗം അപലപിച്ചു. അടിയന്തരാവസ്ഥയെ ഓർമിപ്പിക്കും വിധം പൗരസ്വാതന്ത്ര്യത്തിന് നേരെയുള്ള ഭരണകൂട ഫാഷിസ്റ്റ് നിലപാടിനെതിരെ മുഴുവൻ ജനാധിപത്യ വിശ്വാസികളും രംഗത്തുവരണമെന്നും ആഹ്വാനം ചെയ്തു.