എം.ഇ.എസിൽ ഐ.ഇ.എൽ.ടി.എസ് കേന്ദ്രം
text_fieldsഎം.ഇ.എസ് ഐ.ഡി.പി ഐ.ഇ.എൽ.ടി.എസ് ധാരണപത്രത്തിൽ ഒപ്പുവെച്ചശേഷം രേഖകൾ കൈമാറുന്നു
ദോഹ: ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം പരിശോധിക്കുന്നതിനുള്ള ഐ.ഡി.പി ഐ.ഇ.എൽ.ടി.എസ് ഖത്തറിലെ കേന്ദ്രമായി എം.ഇ.എസ് ഇന്ത്യൻ സ്കൂളിനെ തിരഞ്ഞെടുത്തു. ഖത്തർ എയറോനോട്ടിക്കൽ അക്കാദമിയുടെ കീഴിൽ ഒൗദ്യോഗിക റഫറൽ ഏജന്റായാണ് എം.ഇ.എസിന് അംഗീകാരം നൽകിയത്. എം.ഇ.എസ് സ്കൂളിലെയും ഖത്തറിലെ മറ്റ് ഇന്ത്യൻ സ്കൂളുകളിലെയും വിദ്യാർഥികൾക്ക് ഭാഷാപ്രവീണ്യം പരിശോധിക്കാനുള്ള പരീക്ഷാ കേന്ദ്രമെന്ന നിലയിൽ കേന്ദ്രം പ്രയോജനപ്പെടുമെന്ന് സ്കൂൾ ഗവേണിങ് ബോഡി പ്രസിഡന്റ് അബ്ദുൽ കരീം അറിയിച്ചു. ക്യു.എ.എ നടത്തുന്ന ഐ.ഇ.എൽ.ടി.എസ് പരിശീലനത്തിനും പരീക്ഷകൾക്കും 11, 12 ക്ലാസുകളിലെ വിദ്യാർഥികൾക്ക് പ്രവേശനം നേടാവുന്നതാണ്. പരിശീലനം പൂർത്തിയാക്കിയ ശേഷം എഴുത്ത് പരീക്ഷയും കമ്പ്യൂർ അധിഷ്ഠിത പരീക്ഷയും വിദ്യാർഥികൾക്കുതന്നെ തിരഞ്ഞെടുക്കാൻ കഴിയും. താൽപര്യമുള്ള സീനിയർ വിദ്യാർഥികൾക്ക് പരിശീലനത്തിന് രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷന് എം.ഇ.എസ് ഓഫ് കാമ്പസ് വഴി അപേക്ഷിക്കണമെന്ന് അധികൃതർ അറിയിച്ചു.
ധാരണപത്രത്തിൽ ഒപ്പുവെക്കുന്ന ചടങ്ങിൽ ഗവേണിങ് ബോഡി പ്രസിഡൻറ് അബ്ദുൽ കരീം, സീനിയർ വൈസ്പ്രസിഡന്റ് ഡോ. നജീബ്, ജനറൽ സെക്രട്ടറി അഹമ്മദ് ഇഷാം, ഓഫ്കാമ്പസ് സ്റ്റഡീസ് എക്സി. ഡയറക്ടർ കാഷിഫ് ജലീൽ, ഡയറക്ടർ പി.എ. അബൂബക്കർ, ഫിനാൻസ് ഡയറക്ടർ അഷ്റഫ് ഷറഫുദ്ദീൻ, എം.ഇ.എസ് പ്രിൻസിപ്പൽ ഹമീദ ഖാദർ, എം.ഇ.എസ്.ഐ.എസ് പ്രിൻസിപ്പൽ ഡോ. മുഹമ്മദ് ഹനീഫ്, അഡ്മിനിസ്ട്രേറ്റർ മന്മഥൻ മാമ്പള്ളി, ക്യു.എ.എ പ്രതിനിധികളായി ഹെഡ് ഒാഫ് ഫൗണ്ടേഷൻ ജൂലിയൻ മോർടിമർ ബെവിൻ, ഐ.ഇ.എൽ.ടി.എസ് ടെസ്റ്റിങ് സെന്റർ മേധാവി ശ്യാം ശിവ്ജി, അഡ്മിനിസ്ട്രേറ്റർ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

