പെരുന്നാൾ സമ്മാനത്തിന് ‘ഈദിയ്യ’ എ.ടി.എം
text_fieldsദോഹ: പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്ക് സമ്മാനമായി നൽകാൻ ചില്ലറ ലഭ്യമാക്കുന്ന ‘ഈദിയ്യ എ.ടി.എം’ സേവനം ആരംഭിച്ച് ഖത്തർ സെൻട്രൽ ബാങ്ക്.
അഞ്ച് റിയാൽ, 10, 50, 100 റിയാൽ നോട്ടുകൾ ലഭ്യമാക്കുന്ന എ.ടി.എമ്മുകൾ ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ പല ദിനങ്ങളിലായി പെരുന്നാൾ വരെ പ്രവർത്തിക്കും. തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ നിശ്ചിത ദിവസങ്ങളിൽ മാത്രമായിരുന്നു ‘ഈദിയ്യ’ എ.ടി.എമ്മിന്റെ സേവനങ്ങൾ.
ഈദ് ആഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയെന്ന പരമ്പരാഗത രീതികൾക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമാണ് ഖത്തർ സെൻട്രൽ ബാങ്ക് ചെറിയ തുകയുടെ റിയാലുകൾ ലഭിക്കുന്ന എ.ടി.എമ്മുകൾ ഒരുക്കുന്നത്.
ഈദിയ്യ എ.ടി.എം വ്യാഴാഴ്ച മാൾ ഓഫ് ഖത്തറിലായിരുന്നു പ്രവർത്തിച്ചത്. വരും ദിവസങ്ങളിൽ െപ്ലയ്സ് വെൻഡോം (ഏപ്രിൽ 15), അൽ വക്റ സൂഖ് (17), അൽ മിർഖാബ് മാൾ (18) എന്നിവടങ്ങളിൽ ലഭ്യമാവും.
ആഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്ക് പണവും സമ്മാനങ്ങളും നൽകി സന്തോഷം പകരുകയെന്ന ഖത്തരി സംസ്കാരവും പാരമ്പര്യവും സജീവമാക്കുന്നതിന്റെ ഭാഗമാണ് ‘ഈദിയ്യ’ എ.ടി.എമ്മുകൾ എന്ന് സെൻട്രൽ ബാങ്ക് പറഞ്ഞു.