കായികദിനാഘോഷം വർണാഭമാക്കി ഐഡിയൽ ഇന്ത്യൻ സ്കൂൾ
text_fieldsഐഡിയൽ ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച കായിക ദിനാഘോഷ പരിപാടിയിൽ പങ്കെടുത്തവർ
ദോഹ: വിദ്യാർഥികളെയും ജീവനക്കാരെയും ശാരീരിക പ്രവർത്തനങ്ങളിൽ പങ്കാളികളാക്കാനും സജീവമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് ഐഡിയൽ ഇന്ത്യൻ സ്കൂളിൽ ദേശീയ കായിക ദിന പരിപാടികൾ സംഘടിപ്പിച്ചു.
സ്കൂളിലെ ഫിസിക്കൽ എജുക്കേഷൻ ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ കായിക മത്സരങ്ങളും ഫിറ്റ്നസ് പരിശീലനങ്ങളും ഒരുക്കിയിരുന്നു. മോർണിങ് -ഈവനിങ് സെഷനുകളിലെ വിദ്യാർഥികൾ, ജൂനിയർ, കിന്റർഗാർട്ടൻ വിഭാഗങ്ങളിലെ വിദ്യാർഥികൾ, അധ്യാപകർ, ജീവനക്കാർ തുടങ്ങിയവർ പരിപാടികളിൽ പങ്കെടുത്തു. സ്കൂട്ടർ റാലി, സർക്യൂട്ട് റൺ, സ്കേറ്റിങ്, ബൈസിക്കിൾ റാലി തുടങ്ങിയ ഇനങ്ങളിൽ വിദ്യാർഥികൾ അവേശത്തോടെ മത്സരിച്ചു.
ആക്ടിങ് പ്രിൻസിപ്പൽ മുഹമ്മദ് അസം ഖാൻ, വിവിധ വിഭാഗം മേധാവികൾ എന്നിവർ റോളർ സ്കേറ്റിങ്, ബൈസിക്കിൾ റാലി എന്നിവ ഫ്ലാഗ് ഓഫ് ചെയ്തു. നൂറുകണക്കിന് വിദ്യാർഥികളാണ് ഈ മത്സരങ്ങളിൽ പങ്കെടുത്തത്. അധ്യാപകർ, ജീവനക്കാർ എന്നിവർക്കായി പ്രത്യേകം മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്ക് ആക്ടിങ് പ്രിൻസിപ്പൽ മുഹമ്മദ് അസം ഖാൻ, ട്രാൻസ്പോർട്ട് ഹെഡ് ഇബ്രാഹിം എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.
കൂടാതെ, ഖത്തർ ഒളിമ്പിക് കമ്മിറ്റി ലുസൈൽ ബൊളെവാർഡിൽ സംഘടിപ്പിച്ച ഹാഫ് മാരത്തണിലും ഐഡിയൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

