Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഐ.​ഡി​യും...

ഐ.​ഡി​യും ഡി​ജി​റ്റ​ലാ​കു​ന്നു

text_fields
bookmark_border
ഐ.​ഡി​യും ഡി​ജി​റ്റ​ലാ​കു​ന്നു
cancel
Listen to this Article

ദോ​ഹ: പ്ലാ​സ്റ്റി​ക്​ ഐ.​ഡി കാ​ർ​ഡി​​ന്​ പ​ക​ര​മാ​യി സു​ര​ക്ഷ​യും ല​ളി​ത​മാ​യ ഉ​പ​യോ​ഗ​വും വാ​ഗ്ദാ​നം​ചെ​യ്ത്​ ഖ​ത്ത​ർ ഡി​ജി​റ്റ​ൽ ഐ.​ഡി കാ​ർ​ഡ്​ ആ​പ്ലി​ക്കേ​ഷ​ൻ പു​റ​ത്തി​റ​ക്കി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ദോ​ഹ എ​ക്​​സി​ബി​ഷ​ൻ ആ​ൻ​ഡ്​ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന 14ാമ​ത്​ മി​ലി​പോ​ൾ പ്ര​ദ​ർ​ശ​ന​ത്തി​ലാ​ണ്​ ഖ​ത്ത​ർ ഡി​ജി​റ്റ​ൽ ഐ.​ഡി കാ​ർ​ഡ്​ പു​റ​ത്തി​റ​ക്കി​യ​ത്. അ​ധി​കം വൈ​കാ​തെ​ത​ന്നെ ഡി​ജി​റ്റ​ൽ ഐ.​ഡി സ്വ​ദേ​ശി​ക​ൾ​ക്കും താ​മ​സ​ക്കാ​ർ​ക്കും ഉ​പ​യോ​ഗ​പ്പെ​ടാ​നാ​വു​ന്ന വി​ധ​ത്തി​ൽ ഡി​ജി​റ്റ​ൽ പ്ലാ​റ്റ്​​ഫോ​മു​ക​ളി​ൽ ല​ഭ്യ​മാ​ക്കും.

പൊ​തു​ജ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന ഖ​ത്ത​ർ ഐ.​ഡി​യെ തീ​ർ​ത്തും ഡി​ജി​റ്റ​ലാ​ക്കി മാ​റ്റു​ന്ന വി​ധ​ത്തി​ലാ​ണ്​ പു​തി​യ ആ​പ്ലി​ക്കേ​ഷ​ൻ ന​ട​പ്പാ​വു​ന്ന​ത്. സൈ​ബ​ർ ഇ​ട​ങ്ങ​ളി​ൽ ഐ.​ഡി ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ സു​ര​ക്ഷി​ത​ത്വ​വും ഉ​റ​പ്പാ​ക്കു​ന്നു. ഖ​ത്ത​ർ ദേ​ശീ​യ വി​ഷ​ൻ 2030ന്‍റെ ഭാ​ഗ​മാ​യി ഡി​ജി​റ്റ​ലൈ​സേ​ഷ​ൻ പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​ങ്ങ​ളി​ൽ ഒ​ന്നു​​കൂ​ടി​യാ​ണ്​ ഇ​ത്.

ഉ​പ​യോ​ക്താ​ക്ക​ളു​ടെ ഡി​ജി​റ്റ​ല്‍ ഐ​ഡ​ന്റി​റ്റി​യി​ല്‍ ഉ​യ​ര്‍ന്ന വി​ശ്വാ​സ്യ​ത കൈ​വ​രി​ക്കാ​ന്‍ ക​ഴി​യു​ന്ന​തും സു​ര​ക്ഷി​ത​വും ഉ​പ​യോ​ഗി​ക്കാ​ന്‍ എ​ളു​പ്പ​വു​മാ​യ ആ​പ്ലി​ക്കേ​ഷ​നാ​യി​രി​ക്കും ഖ​ത്ത​ർ ഡി​ജി​റ്റ​ൽ ഐ.​ഡി കാ​ർ​ഡ്. മെ​ട്രാ​ഷു​മാ​യി ബ​ന്ധി​പ്പി​ച്ചാ​യി​രി​ക്കും പ്ര​വ​ർ​ത്ത​നം. ഉ​പ​യോ​ക്​​താ​വി​ന്‍റെ മു​ഖ​മാ​യി​രി​ക്കും ഡി​ജി​റ്റ​ൽ ഐ.​ഡി​യു​ടെ തി​രി​ച്ച​റി​യ​ലി​ന് പ്ര​ധാ​ന​മാ​യും ആ​ശ്ര​യി​ക്കു​ന്ന​ത്. സേ​വ​നം ഉ​പ​യോ​ഗി​ക്കാ​ന്‍ അ​ർ​ഹ​നാ​യ വ്യ​ക്തി​ക​ളു​ടെ ഐ​ഡ​ന്റി​റ്റി​യും സാ​ധു​ത​യും ആ​ധി​കാ​രി​ക​മാ​ക്കു​ന്ന​തി​നൊ​പ്പം ഇ​ന്റ​ര്‍നെ​റ്റു​ക​ളി​ലൂ​ടെ​യു​ള്ള ഇ​ല​ക്ട്രോ​ണി​ക് ഇ​ട​പാ​ടു​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കി സു​ര​ക്ഷി​ത സൈ​ബ​ര്‍ ഇ​ട​ങ്ങ​ള്‍ എ​ന്ന ആ​ശ​യ​ത്തി​നും ആ​പ്ലി​ക്കേ​ഷ​ന്‍ വ​ഴി​യൊ​രു​ക്കും.

വ്യ​ക്തി​ക​ളു​ടെ ഇ​ല​ക്ട്രോ​ണി​ക് സി​ഗ്‌​നേ​ച്ച​റു​മാ​യി ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ടാ​ണ് ഉ​പ​യോ​ക്താ​വി​ന്റെ ഐ​ഡ​ന്റി​റ്റി ത​യാ​റാ​ക്കു​ന്ന​ത്. ദേ​ശീ​യ ഡി​ജി​റ്റ​ല്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റും ഐ​ഡ​ന്റി​റ്റി​യി​ലു​ണ്ടാ​കും.

രാ​ജ്യ​ത്തെ നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും അ​നു​സ​രി​ച്ചു​ള്ള ഇ​ല​ക്ട്രോ​ണി​ക് ഇ​ട​പാ​ടു​ക​ള്‍ അം​ഗീ​ക​രി​ക്കു​ന്ന​തി​നും ഇ​ട​പാ​ടു​ക​ളെ സൈ​ബ​ര്‍ ത​ട്ടി​പ്പു​ക​ളി​ല്‍നി​ന്ന് സം​ര​ക്ഷി​ക്കു​ന്ന​തി​നു​മാ​ണ് ഡി​ജി​റ്റ​ല്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റ്.

ഉ​പ​യോ​ക്താ​വി​ന്റെ ഒ​പ്പ് നി​ര​സി​ക്കു​ന്ന​ത് പോ​ലു​ള്ള പ്ര​ശ്‌​ന​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി ഒ​പ്പി​ട്ട വ്യ​ക്തി​യു​ടെ ഐ​ഡ​ന്റി​റ്റി തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള പ്രാ​യോ​ഗി​ക​വും വി​ശ്വ​സ​നീ​യ​വു​മാ​യ സം​വി​ധാ​ന​മാ​ണ് ആ​പ്ലി​ക്കേ​ഷ​ന്‍ ന​ല്‍കു​ന്ന​ത്. രാ​ജ്യ​ത്തെ ഇ​ല​ക്ട്രോ​ണി​ക് ഇ​ട​പാ​ടു​ക​ളി​ലു​ള്ള വി​ശ്വാ​സ്യ​ത ഉ​യ​ര്‍ത്താ​നും ക​ഴി​യും.

സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ളി​ലും രേ​ഖ​ക​ളി​ലും ഓ​ണ്‍ലൈ​നി​ല്‍ സീ​ല്‍ പ​തി​പ്പി​ക്കു​ന്ന​തി​നു​ള്ള ഇ​ല​ക്ട്രോ​ണി​ക് സീ​ലു​ക​ളും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​നു മാ​ത്ര​മാ​യി​രു​ന്നു ഇ​ല​ക്​​ട്രോ​ണി​ക്​ സീ​ൽ ല​ഭ്യ​മാ​വു​ക. പി​ന്നീ​ട്, മ​റ്റു​ മ​ന്ത്രാ​ല​യ​ങ്ങ​ൾ​ക്കും ഇ​ല​ക്​​ട്രോ​ണി​ക്​ സീ​ൽ ത​യാ​റാ​ക്കും. പ​തി​പ്പി​ച്ച സീ​ലു​ക​ളി​ൽ കൃ​ത്രി​മം ന​ട​ത്തു​ന്ന​തും വ്യാ​ജ സീ​ലു​ക​ൾ ഉ​പ​യോ​ഗി​ച്ച്​ രേ​ഖ​ക​ൾ ത​യാ​റാ​ക്കു​ന്ന​തും ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണി​ത്.

ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ൾ സം​ബ​ന്ധി​ച്ച രേ​ഖ​ക​ൾ സൂ​ക്ഷി​ക്കാ​നും സേ​വ​ന ഇ​ട​പാ​ടു​ക​ൾ ല​ഭ്യ​മാ​ക്കാ​നു​മാ​യി ഡി​ജി​റ്റ​ൽ വാ​ല​റ്റും ആ​പ്ലി​ക്കേ​ഷ​നി​ലു​ണ്ട്. ഖ​ത്ത​ർ ഐ.​ഡി​കാ​ർ​ഡി​നൊ​പ്പം, ഡ്രൈ​വി​ങ് ലൈ​സ​ന്‍സ്, വാ​ഹ​ന ലൈ​സ​ന്‍സ് എ​ന്നി​വ​യു​ടെ​യെ​ല്ലാം ഡി​ജി​റ്റ​ല്‍ കോ​പ്പി​യും പു​തു​താ​യി അ​വ​ത​രി​പ്പി​ക്കു​ന്ന ആ​പ്ലി​ക്കേ​ഷ​ന്‍റെ വാ​ല​റ്റി​ൽ ല​ഭ്യ​മാ​വും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ID will be digitalise
Next Story