Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഐ.സി.ഡബ്ല്യൂ ഫണ്ട്;...

ഐ.സി.ഡബ്ല്യൂ ഫണ്ട്; ആശങ്കയോടെ പ്രവാസികൾ

text_fields
bookmark_border
Qatar
cancel

ദോ​ഹ: വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലെ ഇ​ന്ത്യ​ക്കാ​രു​ടെ ക്ഷേ​മ​ത്തി​നും നി​യ​മ​സ​ഹാ​യ​ങ്ങ​ൾ​ക്കു​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തേ​ണ്ട ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി വെ​ൽ​ഫെ​യ​ർ ഫ​ണ്ട് (ഐ.​സി.​ഡ​ബ്ല്യൂ.​എ​ഫ്) ഉ​പ​യോ​ഗ​ത്തി​ലെ കെ​ടു​കാ​ര്യ​സ്ഥ​ത​ക്കെ​തി​രെ പ്ര​വാ​സ​ലോ​ക​ത്ത് പ്ര​തി​ഷേ​ധ​മു​യ​രു​ന്നു. എ.​എം. ആ​രി​ഫ് എം.​പി​യു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ ലോ​ക്സ​ഭ​യി​ൽ ന​ൽ​കി​യ മ​റു​പ​ടി സം​ബ​ന്ധി​ച്ച് ‘ഗ​ൾ​ഫ് മാ​ധ്യ​മം’ വാ​ർ​ത്ത​ക്കു പി​ന്നാ​ലെ​യാ​ണ് വി​വി​ധ പ്ര​വാ​സി സം​ഘ​ട​ന​ക​ളും വ്യ​ക്തി​ക​ളും അ​ർ​ഹ​രാ​യ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് എ​ത്തി​പ്പെ​ടാ​തെ പോ​വു​ന്ന ഐ.​സി.​ഡ​ബ്ല്യൂ ഫ​ണ്ടി​ന്റെ ന​ട​പ​ടി ക്ര​മ​ങ്ങ​ളി​ൽ ആ​ശ​ങ്ക അ​റി​യി​ക്കു​ന്ന​ത്.

ഈ ​വ​ർ​ഷം ജൂ​ൺ 30വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം 130 രാ​ജ്യ​ങ്ങ​ളി​ലാ​യി 571 കോ​ടി രൂ​പ ക​മ്യൂ​ണി​റ്റി വെ​​ൽ​ഫെ​യ​ർ ഫ​ണ്ടി​ൽ ചെ​ല​വ​ഴി​ക്കാ​തെ അ​വ​ശേ​ഷി​ക്കു​ന്നു​വെ​ന്നാ​യി​രു​ന്നു മ​ന്ത്രി ന​ൽ​കി​യ മ​റു​പ​ടി. 90 ല​ക്ഷം ഇ​ന്ത്യ​ക്കാ​ർ ജോ​ലി ചെ​യ്യു​ന്ന ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ മാ​ത്രം 125 കോ​ടി രൂ​പ​യാ​ണ് ഐ.​സി.​ഡ​ബ്ല്യൂ.​എ​ഫി​ൽ ചെ​ല​വ​ഴി​ക്കാ​ൻ ബാ​ക്കി​യു​ള്ള​ത്. അ​തേ​സ​മ​യം, സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ ചി​കി​ത്സ, തൊ​ഴി​ൽ​ന​ഷ്ടം, വി​വി​ധ കേ​സു​ക​ളി​ൽ കു​ടു​ങ്ങു​ന്ന​തു​മൂ​ലം നാ​ട്ടി​ലേ​ക്കു​ള്ള മ​ട​ക്കം തു​ട​ങ്ങി​യ നീ​റു​ന്ന വി​ഷ​യ​ങ്ങ​ളി​ൽ ഈ ​തു​ക​യി​ൽ​നി​ന്നു​ള്ള സ​ഹാ​യം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യു​മു​ണ്ട്. നി​ര​വ​ധി ത​വ​ണ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ചു​വെ​ങ്കി​ലും വേ​ണ്ട​ത്ര പ​രി​ഗ​ണ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന ആ​ശ​ങ്ക​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ പ​ങ്കു​വെ​ക്കു​ന്നു.

മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണം ഗൗ​ര​വം; ഫ​ണ്ട് പ്ര​വാ​സി​ക​ളി​ലേ​ക്ക് എ​ത്ത​ണം -സ​ലീം നാ​ല​ക​ത്ത്

ദോ​ഹ: പ്ര​വാ​സി​ക​ൾ​ക്കാ​യു​ള്ള ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി വെ​ൽ​ഫെ​യ​ർ ഫ​ണ്ട് സം​ബ​ന്ധി​ച്ച് പാ​ർ​ല​മെ​ന്റി​ൽ ഉ​ന്ന​യി​ക്ക​പ്പെ​ട്ട ചോ​ദ്യ​ത്തി​ന് പ്ര​സ്തു​ത വ​കു​പ്പി​ന്റെ ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള മ​ന്ത്രി​ത​ന്നെ ന​ൽ​കി​യ മ​റു​പ​ടി​യി​ലെ ക​ണ​ക്കു​ക​ൾ ഗൗ​ര​വ​ക​ര​മാ​ണെ​ന്ന് കെ.​എം.​സി.​സി ഖ​ത്ത​ർ സം​സ്ഥാ​ന ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലിം നാ​ല​ക​ത്ത് പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

‘പ്ര​വാ​സി​ക​ളെ​ന്നും ന​ൽ​കു​ന്ന​വ​ർ മാ​ത്ര​മാ​വു​ക​യാ​ണ്. അ​വ​രി​ൽ വ്യ​ത്യ​സ്ത സ​ഹാ​യ​ങ്ങ​ൾ ആ​വ​ശ്യ​മു​ള്ള അ​ടി​സ്ഥാ​ന വ​ർ​ഗ​ത്തി​ന് അ​നി​വാ​ര്യ​ഘ​ട്ട​ത്തി​ൽ​പോ​ലും ചി​ല​പ്പോ​ൾ അ​ർ​ഹ​ത​യു​ള്ള ഇ​ത്ത​രം സ​ഹാ​യ​ങ്ങ​ൾ ല​ഭി​ക്കു​ന്നി​ല്ലെ​ന്നി​ട​ത്താ​ണ് ചെ​ല​വ​ഴി​ക്കാ​ൻ ഇ​നി​യും കോ​ടി​ക​ൾ ബാ​ക്കി​യു​ണ്ടെ​ന്ന വാ​ർ​ത്ത ശ്ര​ദ്ധ​നേ​ടു​ന്ന​ത്. ഇ​ത്ത​രം ഫ​ണ്ടു​ക​ൾ ആ​വ​ശ്യ​ക്കാ​രാ​യ സാ​ധാ​ര​ണ പ്ര​വാ​സി​ക്ക് എ​ളു​പ്പ​ത്തി​ൽ ത​ക്ക​സ​മ​യ​ത്ത് ല​ഭ്യ​മാ​ക്കാ​നാ​യി ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ക​യാ​ണ് വേ​ണ്ട​ത്.

അ​തോ​ടൊ​പ്പം പ്ര​വാ​സി​ക​ൾ​ക്കാ​യി ഇ​ത്ത​ര​ത്തി​ലു​ള്ള ഫ​ണ്ടു​ക​ളു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ സാ​ധാ​ര​ണ പ്ര​വാ​സി​ക​ളു​ടെ ശ്ര​ദ്ധ​യി​ലേ​ക്കെ​ത്തി​ക്കു​ന്ന​തി​നാ​യി പ്ര​ചാ​ര​ണ​പ​രി​പാ​ടി​ക​ൾ കൂ​ടി സം​ഘ​ടി​പ്പി​ക്കേ​ണ്ട​തു​ണ്ട്’ -സ​ലീം നാ​ല​ക​ത്ത് വ്യ​ക്ത​മാ​ക്കി.

എം.​പി​മാ​ർ വ​ഴി കേ​ന്ദ്ര​സ​ർ​ക്കാ​റി​ൽ സ​മ്മ​ർ​ദം​ചെ​ലു​ത്തും -ഒ.​ഐ.​സി.​സി-​ഇ​ൻ​കാ​സ്

ദോ​ഹ: പ്ര​വാ​സി​ക​ളു​ടെ പ്ര​തി​സ​ന്ധി​ഘ​ട്ട​ങ്ങ​ളി​ൽ അ​വ​രെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ​ക്കാ​യി രൂ​പ​വ​ത്ക​രി​ച്ചി​ട്ടു​ള്ള​താ​ണ് ഐ.​സി.​ഡ​ബ്ല്യൂ ഫ​ണ്ട്. പ്ര​വാ​സി​ക​ളി​ൽ നി​ന്നും ത​ന്നെ വി​വി​ധ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ സ​മാ​ഹ​രി​ക്കു​ന്ന ഈ ​തു​ക പ്ര​വാ​സി​ക്ഷേ​മ​ത്തി​നാ​യി മു​ഴു​വ​നാ​യും ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഒ.​ഐ.​സി.​സി-​ഇ​ൻ​കാ​സ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് സ​മീ​ർ ഏ​റാ​മ​ല ആ​വ​ശ്യ​പ്പെ​ട്ടു.

2009ലാ​ണ് ഇ​ങ്ങ​നെ​യൊ​രു ഫ​ണ്ടി​ന് രൂ​പം കൊ​ടു​ക്കു​ന്ന​ത്. ഇ​ന്ത്യ​ക്ക് വെ​ളി​യി​ലു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ ക്ഷേ​മ​ത്തി​ന് വേ​ണ്ടി ഈ ​ഫ​ണ്ട് ഉ​പ​യോ​ഗി​ക്ക​പ്പെ​ടേ​ണ്ട​താ​ണ്. പ്ര​വാ​സി​ക​ളു​ടെ കൈ​യി​ൽ​നി​ന്ന്‌ വാ​ങ്ങി​വെ​ച്ച ഈ ​ഫ​ണ്ട് എ​ന്തു​കൊ​ണ്ട് പൂ​ർ​ണ​മാ​യും അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നി​ല്ലെ​ന്ന​ത് ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​ണ്. പ്ര​വാ​സി​ക​ളു​ടെ വി​യ​ര്‍പ്പാ​ണ് അ​തി​ലു​ള്ള​ത്. അ​ത് പൂ​ർ​ണ​മാ​യും അ​വ​ർ​ക്കാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം.

ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഈ ​ഫ​ണ്ട് വി​നി​യോ​ഗി​ക്ക​ണം. അ​തി​നാ​യി കേ​ര​ള​ത്തി​ലെ 20 എം.​പി​മാ​രു​ടെ​യും സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ട് കേ​ന്ദ്ര​സ​ർ​ക്കാ​റി​ൽ ശ​ക്ത​മാ​യ സ​മ്മ​ർ​ദം​ചെ​ലു​ത്തു​മെ​ന്നും’ -ഒ.​ഐ.​സി.​സി-​ഇ​ൻ​കാ​സ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:expatriatesICW Fund
News Summary - ICW Fund; Concerned expatriates
Next Story