ദോഹ: തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ നല്കുന്നതിനെതിരെയുള് ള രാജ്യത്തിെൻറ പ്രതിബദ്ധത വ്യക്തമാക്കി ഖത്തര്‍. യു എന്‍ സുരക്ഷാ കൗണ്‍സിലില്‍ ഖത്തറി െൻറ സ്ഥിരം പ്രതിനിധി ശൈഖ ഉൽയാ അഹ്മദ് ബിന്‍ ആല്‍ഥാനിയാണ് ഖത്തറിെൻറ പ്രതിബദ്ധത എടു ത്തുപറഞ്ഞത്.
ഐസിസിനെതിരെ അന്താരാഷ്ട്ര തലത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഖത്തര്‍ നല്കിയ പിന്തുണയും എടുത്തുപറഞ്ഞു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തികമായി സഹായിക്കുന്നതിനെതിരെ അന്താരാഷ്ട്ര തലത്തിലും മേഖലാ തലത്തിലും ഖത്തര്‍ മികച്ച പങ്കാളിത്തമാണ് നിര്‍വഹിക്കുന്നത്.
തീവ്രവാദ പ്രവര്‍ത്തനങ്ങളെ ചെറുക്കാന്‍ അന്താരാഷ്ട്ര മേഖലാ തലങ്ങളില്‍ പങ്കാളികളുമായി ചേര്‍ന്ന് ശക്തമായ സഹകരണമാണ് ഖത്തര്‍ നിര്‍വഹിക്കുന്നത്. തീവ്രവാദത്തിന് സഹായം നല്‍കുന്നതിനെതിരെ നിരവധി ഉഭയകക്ഷി കരാറുകളാണ് ഖത്തര്‍ ഒപ്പുവെച്ചത്.
യു എസുമായി 2017ല്‍ ഒപ്പുവെച്ച ധാരണാപത്രം ഇത്തരത്തില്‍ മേഖലയില്‍ നടക്കുന്ന ആദ്യത്തെ ചുവടുവെപ്പാണെന്നും ശൈഖ ഉൽയാ ചൂണ്ടിക്കാട്ടി. 2018ല്‍ പാരീസില്‍ നടന്ന ‘തീവ്രവാദത്തിന് പണമില്ല’ എന്ന വിഷയത്തിലുള്ള അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുത്ത ഖത്തര്‍ സാമ്പത്തിക സ്രോതസ്സ് കണ്ടെത്താനുള്ള പ്രധാനപ്പെട്ട തീരുമാനങ്ങളുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. വിവരങ്ങളുടെ കൈമാറ്റം, സംശയകരമായ പണക്കൈമാറ്റത്തിെൻറ നിരീക്ഷണം, പുതിയ സാമ്പത്തിക ഉപകരണങ്ങളുടെ ദുരുപയോഗം തുടങ്ങിയ കാര്യങ്ങളിലും സമ്മേളനം പ്രധാന തീരുമാനങ്ങള്‍ കൊക്കൊണ്ടിരുന്നു.
തീവ്രവാദത്തെ സാമ്പത്തികമായി സഹായിക്കുന്നതിനെതിരെ അന്താരാഷ്ട്ര മേഖലാ തലങ്ങളില്‍ സജീവമായി പങ്കെടുക്കുന്ന ഖത്തര്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും മിന മേഖലയിലെ സ്ഥാപകാംഗങ്ങളിലൊന്നാണെന്ന് അറിയിക്കുകയും ചെയ്തു. ഇൻറര്‍നാഷണല്‍ മോണിറ്ററിങ് ഫണ്ട് ഉള്‍പ്പെടെ യു എന്നിെൻറ വിവിധ ബോഡികളുമായി ചേര്‍ന്ന് ഖത്തർ പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ടെന്നും ശൈഖ ഉൽയാ ചൂണ്ടിക്കാട്ടി. മാത്രമല്ല തീവ്രവാദത്തിന് സാമ്പത്തിക സഹായം ലഭ്യമാകുന്നതുമായി ബന്ധപ്പെട്ട് വിദഗ്ധതലത്തില്‍ നിരവധി യോഗങ്ങള്‍ ഖത്തര്‍ വിളിച്ചുചേര്‍ക്കുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തതായും സ്ഥിരം പ്രതിനിധി വിശദീകരിച്ചു.