എസ്.ഐ.ആർ ഹെൽപ് ഡെസ്ക്കുമായി ഐ.സി.എഫ്
text_fieldsഐ.സി.എഫ് ഒമാൻ ഭാരവാഹികൾ മസ്കത്തിൽ വാർത്തസമ്മേളനത്തിൽ
മസ്കത്ത്: 2025ലെ വോട്ടർ പട്ടികയിൽ പേരില്ലാത്ത പ്രവാസികൾക്ക് പട്ടികയിൽ പേര് ചേർക്കാൻ ഹെൽപ് ഡെസ് ക്കുമായി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ഒമാൻ. 51 കേന്ദ്രങ്ങളിൽ ഹെൽപ് ഡെസ്ക് തുറക്കുമെന്ന് ഭാരവാഹികൾ വാർത്താസമേമളനത്തിൽ അറിയിച്ചു.
കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ 2025ൽ പുറത്തിറക്കിയ വോട്ടേഴ്സ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ലാത്തവരെ പേര് ചേർക്കുന്നതിന് സഹായിക്കുക, പ്രവാസികൾക്ക് മാർഗനിർദേശം നൽകുക എന്നതാണ് ഈ ഹെൽപ് ഡെസ് ക്കുകളുടെ പ്രധാന ദൗത്യം. പ്രവാസികൾക്കുള്ള വോട്ടവകാശം സാധ്യമാക്കുന്ന ഫോം സിക്സ് എ വഴിയാണ് പ്രവാസികളുടെ വോട്ട് ചേർക്കുക.
പാസ്പോർട്ട് കോപ്പി, ഫോട്ടോ തുടങ്ങി ആവശ്യമായ രേഖകളുമായി ഹെൽപ്പ് ഡെസ്കുകളെ സമീപിച്ചാൽ തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്സൈറ്റിൽ അപേക്ഷ സമർപ്പിക്കുന്ന പ്രവർത്തനമാണ് ഐ.സി.എഫ് ഹെൽപ് ഡെസ് ക്കുൾ ചെയ്യുന്നത്.
സലാല, കസബ്, ബുറൈമി, ഉൾപ്പെടെ ഒമാന്റെ വിവിധ വിലായത്തുകളിൽ മദ്റസകൾ, ഓഫിസുകൾ, മറ്റ് പൊതു ഇടങ്ങൾ എന്നിവിടങ്ങളിലാണ് ഡെസ്ക്കുകൾ സജ്ജമാക്കിയിട്ടുള്ളത്. ഹെൽപ് ഡെസ്കുകളുടെ വിവരങ്ങൾ 75025350 എന്ന വാട്സാപ്പ് നമ്പറിൽ ലഭ്യമാക്കുമെന്നും ഐ.സി.എഫ് അറിയിച്ചു.
വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് മുസ്തഫ കാമിൽ സഖാഫി, ജനറൽ സെക്രട്ടറി എൻജിനീയർ അബ്ദുൽ ഹമീദ്, സെക്രട്ടറിമാരായ നിഷാദ് ഗുബ്ര, റഫീക്ക് ധർമടം, ബഷീർ പെരിയ, നിയാസ് കെ. അബു, അഫ്സൽ എറിയാട് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

