ഉപരിപഠനം: ഐ.സി.എഫ് വെബിനാർ ശനിയാഴ്ച
text_fieldsദോഹ: ഖത്തർ ഐ.സി.എഫ് നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ആഗസ്റ്റ് 15ന് വിദ്യാഭ്യാസ അവബോധ പരിപാടി നടത്തും. ഖത്തർ സമയം ശനിയാഴ്ച വൈകുന്നേരം മൂന്നിനാണ് പരിപാടി. സംസ്ഥാന വ്യവസായ വകുപ്പ് സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് ഐ എ എസ് നേതൃത്വം നൽകും.
എഡ്യൂനെക്സ്റ്റ് എന്ന പേരിലുള്ള സൂം വെബ്ബിനാർ (ഐഡി: 854 8181 2590) പരിപാടിയുടെ ലൈവ് ബ്രോഡ്കാസ്റ്റിംഗ് ഐ.സി.എഫ് ഫെയ്സ്ബുക്ക് പേജിലും (facebook.com/icfgulf ) ലഭ്യമാവും.
പത്താം ക്ലാസും പ്ലസ് ടുവും കഴിഞ്ഞ ശേഷം ഏതു കോഴ്സ് തിരഞ്ഞെടുക്കണമെന്നും ഇഷ്ടപ്പെട്ട ജോലി കിട്ടാനായി ഏതു കോഴ്സിനാണ് ചേരേണ്ടതെന്നതിനെ കുറിച്ചും അഭിരുചിക്കനുസരിച്ചുള്ള കോഴ്സുകൾ കണ്ടെത്തുന്നതിന് സഹായിക്കുന്നതിനുമാണ് വെബിനാർ. ഉപരിപഠനം സംബന്ധിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ശരിയായ മാർഗ നിർദേശങ്ങൾ നൽകുകയാണ് ലക്ഷ്യം. സംശയ നിവാരണത്തിനും അവസരം ഉണ്ടാകും.

