ഐ.സി.എഫ് റീജനൽ കമ്മിറ്റി രക്തദാന ക്യാമ്പ്
text_fieldsഐ.സി.എഫ് റീജനൽ കമ്മിറ്റി സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
ദോഹ: ഐ.സി.എഫ് എയർപോർട്ട് റീജനൽ കമ്മിറ്റി ഹമദ് മെഡിക്കൽ കോർപറേഷൻ ബ്ലഡ് ഡൊണേഷൻ സെന്ററുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. തുമാമ റൗദ ക്ലബ് ഹൗസിൽ നടന്ന ക്യാമ്പിൽ നൂറോളം പേർ രക്തദാനം നടത്തി. ഐ.സി.എഫ് റീജനൽ പ്രസിഡന്റ് ഷഹീർ ബാഖവിയുടെ അധ്യക്ഷതയിൽ ഐ.സി.എഫ് ഇന്റർനാഷനൽ വൈസ് പ്രസിഡന്റ് പറവണ്ണ അബ്ദുറസാഖ് മുസ്ലിയാർ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.
ഐ.സി.എഫ് നാഷനൽ പ്രസിഡന്റ് അഹമ്മദ് സഖാഫി പേരാമ്പ്ര, ജനറൽ സെക്രട്ടറി മുഹമ്മദ് ഷാ ആയഞ്ചേരി, ഉമർ പുത്തുപ്പാടം, അബ്ദുസ്സലാം ഹാജി പാപ്പിനിശ്ശേരി, ജമാൽ അസ്ഹരി, നൗഷാദ് അതിരുമട, ഉമ്മർ കുണ്ടുതോട് എന്നിവർ സംസാരിച്ചു. അബ്ദുറഹ്മാൻ തലക്കടത്തൂർ, അബ്ദുൽ അസീസ് കോടമ്പുഴ, അമീർ ശ്രീകണ്ഠപുരം, സയ്യിദ് ഷിഹാബ് തങ്ങൾ, നൗഫൽ മലപ്പട്ടം, ഷറഫുദ്ദീൻ കല്പകഞ്ചേരി തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

