ഐ.സി.എഫ് സി.പി.ആർ പരിശീലനം സംഘടിപ്പിച്ചു
text_fieldsഐ.സി.എഫ് ഹെൽത്തോറിയം സി.പി.ആർ പരിശീലന പരിപാടി റിയാദ ഹെൽത്ത്കെയർ മാനേജിങ് ഡയറക്ടർ ജംഷീർ ഹംസ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ഖത്തർ ഐ.സി.എഫ് ഹെൽത്തോറിയം കാമ്പയിനിന്റെ ഭാഗമായി സി.പി.ആർ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. പ്രവാസി സമൂഹത്തിൽ ആരോഗ്യ ബോധവത്കരണം ലക്ഷ്യം വെച്ച് ഐ.സി.എഫ് നടത്തുന്ന പദ്ധതിയാണ് ഹെൽത്തോറിയം.
ഹൃദയത്തിന്റെ പ്രവർത്തനം നിലച്ചുപോയ ഒരാൾക്ക് അടിയന്തിമായി നൽകേണ്ട പ്രഥമ ശുശ്രൂഷയാണ് സി.പി.ആർ അഥവാ കാർഡിയോ പൾമിനറി റെസസിറ്റേഷൻ.റിയാദ മെഡിക്കൽ സെന്ററുമായി സഹകരിച്ച് നടന്ന പരിപാടിയിൽ പ്രമുഖ ഹൃദ്രോഗ വിദഗ്ധൻ ഡോ. ബിഷ്ണു കിരൺ നേതൃത്വം നൽകി.
ബോധവത്കരണ പരിശീലന പരിപാടി റിയാദ ഹെൽത്ത്കെയർ മാനേജിങ് ഡയറക്ടർ ജംഷീർ ഹംസ ഉദ്ഘാടനം ചെയ്തു. ഐ.സി.എഫ് നാഷനൽ നേതാക്കളായ ഡോ. ബഷീർ പുത്തൂപാടം, സലാം ഹാജി പാപ്പിനിശ്ശേരി, അഹ്മദ് സഖാഫി പേരാമ്പ്ര, ഉമർ ഹാജി പുത്തൂപാടം, ഷൗക്കത് സഖാഫി, റഹ്മത്തുല്ല സഖാഫി, നൗഷാദ് അതിരുമട, റിയാദ മെഡിക്കൽ മാർക്കറ്റിങ് മാനേജർ ഷെഫീഖ് തുടങ്ങിയവർ നേതൃത്വം നൽകി.

