Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.സി.എഫ് `ജനസഭ' സംഘടിപ്പിച്ചു

text_fields
bookmark_border
ഐ.സി.എഫ് `ജനസഭ സംഘടിപ്പിച്ചു
cancel

അബൂഹമൂർ: രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഐ.സി.എഫ് അസീസിയ റീജിയന്റെ ആഭിമുഖ്യത്തിൽ 'എന്റെ ഇന്ത്യ, എന്റെ അഭിമാനം' എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച 'ജനസഭ' ശ്രദ്ധേയമായി. അബൂഹമൂർ ഐ.സി.സി ഹാളിൽ നടന്ന ചടങ്ങിൽ ജഹ്‌ഫർ തങ്ങൾ മമ്പുറം അധ്യക്ഷത വഹിച്ചു. ഐ.സി.ബി.എഫ് സെക്രട്ടറി ജാഫർ തയ്യിൽ പരിപാടി ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ ത്യാഗോജ്ജ്വല മുഹൂർത്തങ്ങൾ അനുസ്മരിച്ച അദ്ദേഹം, ആധുനിക ഇന്ത്യയുടെ വളർച്ചയിലും വികസനത്തിലും ഓരോ പൗരനുമുള്ള ഉത്തരവാദിത്തത്തെക്കുറിച്ച് സംസാരിച്ചു.

തുടർന്ന് നടന്ന വിഷയാവതരണ സെഷനിൽ പ്രമുഖർ സംസാരിച്ചു.'രാഷ്ട്രനിർമാണത്തിൽ യുവത്വത്തിന്റെ പങ്ക്' എന്ന വിഷയത്തിൽ ജലീൽ ഇർഫാനിയും, 'ഡിജിറ്റൽ ഇന്ത്യ: പുരോഗതിയുടെ പുതിയ പാതകൾ' എന്ന വിഷയം ശഫീഖ് കണ്ണപുരവും അവതരിപ്പിച്ചു. 'ഇന്ത്യയുടെ വ്യവസായ വികസനം: നേട്ടങ്ങളും സാധ്യതകളും' എന്നതിനെക്കുറിച്ച് കുട്ടി നടുവട്ടവും, 'ഇന്ത്യയുടെ സാംസ്കാരിക പൈതൃകം: ലോകത്തിനുള്ള സന്ദേശം' എന്നതിനെക്കുറിച്ച് മുഹമ്മദ്‌ നിസാർ സഖാഫിയും സദസ്സിന് മുന്നിൽ വിശകലനം നടത്തി. റസാ ഹിമമിയുടെ നേതൃത്വത്തിൽദേശഭക്തിഗാനാലാപനവും, മധുര വിതരണവും പരിപാടിയുടെ ഭാഗമായി നടന്നു. ചടങ്ങിൽ മുനീർ എടവണ്ണപാറ സ്വാഗതവും ഐ.സി.എഫ് നാഷണൽ സെക്രട്ടറി ഹാരിസ് വടകര അനുമോദന പ്രഭാഷണവും മുജീബ് കൊടിയത്തൂർ നന്ദിയും പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The 'Jana Sabha' organized under the auspices of the ICF Aziziya Region was remarkable.
Next Story