ഐ.സി.എഫ് പൗരസഭ
text_fieldsഐ.സി.എഫ് പൗരസഭയിൽനിന്ന്
ദോഹ: ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ‘വൈവിധ്യങ്ങളുടെ ഇന്ത്യ’ എന്ന ശീർഷകത്തിൽ നോർത്ത് സെൻട്രൽ ഐ.സി.എഫ് ഉംസലാൽ അലിയിൽ പൗരസഭ സംഘടിപ്പിച്ചു. സയ്യിദ് ഉമറലി ചേങ്ങാട്ടൂർ ഉദ്ഘാടനം ചെയ്തു.
മലബാർ സമരങ്ങളെപ്പോലെയുള്ള ധീര പോരാട്ടങ്ങളിലൂടെ നേടിയെടുത്ത ഇന്ത്യയുടെ വൈവിധ്യങ്ങളെ സംരക്ഷിക്കേണ്ടത് നമ്മുടെ ബാധ്യതയാണെന്ന് അദ്ദേഹം ഓർമപ്പെടുത്തി. ആഷിഖ് മംഗലം (ഇൻകാസ് ) ,സത്താർ അഹ്മദ് (കെ.എം.സി.സി), മുഹമ്മദ് മഹ്റൂഹ് വെളിയങ്കോട് (ആർ.എസ്.സി ) എന്നിവർ സംസാരിച്ചു . ഐ.സി.എഫ് അഡ്മിൻ സെക്രട്ടറി ഉമർ കുണ്ടുതോട് കീനോട്ട് അവതരിപ്പിച്ചു.
സഈദലി സഖാഫി അധ്യക്ഷനായ ചർച്ച സെഷനിൽ ഐ.സി.എഫിന്റെ പബ്ലിക്കേഷൻ ആൻഡ് മീഡിയ സമിതി അംഗം സലീം അംജദി മോഡറേറ്ററായി. സലീം റസാഖ് മുസ്ലിയാർ സ്വാഗതവും ഐ.പി. ഹമീദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

