ഐ.സി.എഫ് ഫിറ്റ്നസ് ഫെസ്റ്റ് സംഘടിപ്പിച്ചു
text_fieldsഐ.സി.എഫ് ഖത്തർ നാഷനൽ കമ്മിറ്റി സംഘടിപ്പിച്ച ഫിറ്റ്നസ് ഫെസ്റ്റ്
ദോഹ: ഐ.സി.എഫ് ഖത്തർ നാഷനൽ കമ്മിറ്റിക്ക് കീഴിൽ പെരുന്നാൾ ദിനത്തോടനുബന്ധിച്ച് വിവിധ കായിക മത്സരങ്ങൾ ഉൾക്കൊള്ളിച്ച് ഫിറ്റ്നസ് ഫെസ്റ്റ് സംഘടിപ്പിച്ചു. പരിപാടിയിൽ ഡോ. അബ്ദുൽ ഹകീം അസ്ഹരി സംബന്ധിച്ചു. മതപരമായ കർമങ്ങൾ പലതും മനുഷ്യന്റെ ശാരീരിക, മാനസിക ആരോഗ്യത്തിന് ഊർജം പകരുന്നതാെണന്ന് അദ്ദേഹം പറഞ്ഞു. മ്യൂസിക് ചെയർ, സ്പൂൺ റൈസ്, സ്കിപ്പിങ്, പുഷ് അപ്, പഞ്ചഗുസ്തി, റിലേ, വടംവലി, ഫുട്ബാൾ തുടങ്ങി 20ലധികം മത്സരങ്ങൾ നടത്തി.
നാല് സെൻട്രലുകളിൽനിന്നായി കിഡ്സ്, ജൂനിയർ, സീനിയർ, ജനറൽ വിഭാഗങ്ങളിലായി 500ലധികം മത്സരാർഥികൾ പങ്കെടുത്തു. അസീസിയ സെൻട്രൽ ഒന്നാം സ്ഥാനവും നോർത്ത് സെൻട്രൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പരിപാടി ഐ.എസ്.സി മെംബർ ദീപേഷ് ഗോവിന്ദൻ കുട്ടി ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

