ഐ.സി.എഫ് ഫിറ്റ്നസ് ഫെസ്റ്റ്
text_fieldsഐ.സി.എഫ് ഖത്തർ നാഷനൽ കമ്മിറ്റി സംഘടിപ്പിച്ച ഫിറ്റ്നസ് ഫെസ്റ്റിൽ സമ്മാനദാനം നിർവഹിക്കുന്നു
ദോഹ: ഐ.സി.എഫ് ഖത്തർ നാഷനൽ കമ്മിറ്റി നേതൃത്വത്തിൽ ഫിറ്റ്നസ് ഫെസ്റ്റ് സംഘടിപ്പിച്ചു.
രണ്ടാം പെരുന്നാൾ ദിവസം രാവിലെ ഒമ്പത് മുതൽ വൈകുന്നേരം ഏഴുവരെ അൽഖോർ സ്റ്റേഡിയത്തിൽ നടന്ന ഫിറ്റ്നസ് ഫെസ്റ്റിൽ ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തു.
ജനറൽ ക്വിസ് , ഇംഗ്ലീഷ് - മലയാളം നോൺസ്റ്റോപ്, ബ്ലൈൻഡ് ആർട്ട്, ഷാർപ് ഷൂട്ട് , ബലൂൺ ബാസ്ക്കറ്റ് ഫില്ലിങ്, പഞ്ചഗുസ്തി, കമ്പവലി, ഫുട്ബാൾ തുടങ്ങി 12 ഇനങ്ങളിൽ മത്സരങ്ങൾ നടന്നു.
നാലു സെൻട്രൽ ടീമുകൾ തമ്മിൽ നടന്ന മത്സരത്തിൽ എയർപോർട്ട് സെൻട്രൽ ഒന്നാം സ്ഥാനവും ദോഹ സെൻട്രൽ രണ്ടാം സ്ഥാനവും നേടി .പറവണ്ണ അബ്ദുൽ റസാഖ് മുസ്ലിയാർ, പേരോട് മുഹമ്മദ് അസ്ഹരി, അഹ്മദ് സഖാഫി, ഡോ. ബഷീർ പുത്തൂർപാടം എന്നിവർ ഉദ്ഘാടന സെഷനിൽ സംബന്ധിച്ചു.
ആർട്സ് ആൻഡ് സ്പോർട്സ് മത്സരങ്ങൾക്ക് ജമാൽ അസ്ഹരി, മുഹമ്മദ് ഷാ, സയ്യിദ് ജാഫർ തങ്ങൾ, മൊയ്ദീൻ ഇരിങ്ങല്ലൂർ നൗഫൽ മലപ്പട്ടം, ഹബീബ് അഹ്സനി, സുറൂർ ഉമർ, ഹുസ്സൈൻ കൈപ്പമംഗലം, ഹാരിസ് മൂടാടി തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

