ഐ.സി.എഫ് ദോഹ ജനസഭ സംഘടിപ്പിച്ചു
text_fieldsഐ.സി.എഫ് സംഘടിപ്പിച്ച ജനസഭ മുൻ ലോക കേരളസഭ അംഗം സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി ഐ.സി.എഫ് ദോഹ റീജിയൺ ജനസഭ സംഘടിപ്പിച്ചു. 'എന്റെ ഇന്ത്യ, എന്റെ അഭിമാനം' എന്ന പ്രമേയത്തിൽ ബിൻ മഹമൂദ് മിസ്റ്റർ ഗ്രിൽ റെസ്റ്റോറന്റിൽ സംഘടിപ്പിച്ച പരിപാടി മുൻ ലോക കേരള സഭ അംഗം സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. സലീം ഇർഫാനി, ഉബൈദ് പേരാമ്പ്ര, മൻസൂർ നാക്കോല, സുബൈർ നിസാമി എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു. ഐ.സി.എഫ് നേതാക്കളായ അഹ്മദ് സഖാഫി, മുഹമ്മദ് ഷാ, സിറാജ് ചൊവ്വ അബ്ദുൽ അസീസ് സഖാഫി പാലോളി എന്നിവർ സംബന്ധിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞക്ക് മുജീബ് വൈലത്തൂർ നേതൃത്വം നൽകി. ജുനൈദ് ഫാളിലി, ഹാരിസ് ചാലിക്കണ്ടി എന്നിവർ ദേശഭക്തിഗാനം ആലപിച്ചു. സയ്യിദ് സിദ്ധീഖ് സഖാഫി മാണിമൂല അധ്യക്ഷത വഹിച്ചു. ഇസ്മാഈൽ ബുഖാരി സ്വാഗതവും മജീദ് മുക്കം നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

