ഐ.സി.എഫ് ദാറുല്‍ ഖൈര്‍ താക്കോൽദാനം
text_fieldsഐ.സി.എഫ് ദാറുൽ ഖൈർ താക്കോൽ ദാനം പറവണ്ണ അബ്ദുറസാഖ് മുസ്ലിയാർ നിർവഹിക്കുന്നു
ദോഹ: ഐ.സി.എഫ് ദാറുല്‍ ഖൈര്‍ താക്കോല്‍ ദാനം ഇന്റർനാഷനൽ ഉപാധ്യക്ഷന്‍ പറവണ്ണ അബ്ദുറസാഖ് മുസ്ലിയാർ നിര്‍വഹിച്ചു. കണ്ണൂർ ജില്ലയിലെ കടവത്തൂർ സ്വദേശിക്കാണ് ദാറുൽ ഖൈർ നിർമിച്ചു നൽകിയത്. സമസ്ത കേരള ജംഇയ്യതുല്‍ ഉലമ കണ്ണൂര്‍ ജില്ല സെക്രട്ടറി അഷറഫ് സഖാഫി കടവത്തൂര്‍ അധ്യക്ഷത വഹിച്ചു.
ഐ.സി.എഫ് - ഐ.സി നോളജ് സെക്രട്ടറി സിറാജ് ചൊവ്വ, ഐ.സി കാബിനറ്റ് അംഗം അബ്ദുല്‍ കരീം ഹാജി മേമുണ്ട, ഐ.സി.എഫ് ഖത്തര്‍ നാഷനല്‍ പ്രസിഡന്റ് അഹമ്മദ് സഖാഫി പേരാമ്പ്ര, ഡെപ്യൂട്ടി പ്രസിഡന്റ് അസീസ് സഖാഫി പാലോളി, വെല്‍ഫെയര്‍ സെക്രട്ടറി ഉമര്‍ പുത്തൂപാടം, കടവത്തൂര്‍ അബ്ദുല്ല മുസ്ലിയാര്, ബഷീർ പുത്തൂപാടം തുടങ്ങിയവര്‍ പങ്കെടുത്തു.
ഖത്തർ ഐ.സി.എഫ് ദാറുല്‍ ഖൈര്‍ പദ്ധതിയുടെ ഭാഗമായുള്ള ആദ്യ ഭവനമാണ് കൈമാറിയത്. കേരള മുസ്ലിം ജമാഅത്ത് ജില്ല സെക്രട്ടറി റഫീഖ് അണിയാരം സ്വാഗതവും ഐ.സി.എഫ് മീഡിയ ആൻഡ് പി.ആർ സെക്രട്ടറി നൗഷാദ് അതിരുമട നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

