ഐ.സി.എഫ് വിശ്വാസപൂർവം ബുക്ക് ടെസ്റ്റ്
text_fieldsദോഹ: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ആത്മകഥ ‘വിശ്വാസപൂർവം’ അടിസ്ഥാനമാക്കി ഐ.സി.എഫ് പബ്ലിക്കേഷൻ ഡിപ്പാർട്മെന്റ് ഇന്റർനാഷനൽ തലത്തിൽ ബുക്ക് ടെസ്റ്റ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 29, 30 ദിവസങ്ങളിലായി വിവിധ രാജ്യങ്ങളിലെ നൂറിലധികം കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുക. ഖത്തറിൽ വെള്ളിയാഴ്ച നാല് സെന്ററുകളിലായി പരീക്ഷ നടക്കും.
വ്യക്തിഗത അനുഭവങ്ങള്‍ക്കും ഓര്‍മകള്‍ക്കും പുറമെ കേരളത്തിലെ സവിശേഷ രാഷ്ട്രീയ, സാമൂഹിക ചരിത്രത്തിലേക്ക് കൂടി വെളിച്ചം വീശുന്ന ഗ്രന്ഥമാണ് വിശ്വാസപൂർവം.വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന പരീക്ഷയിൽ നേരത്തേ രജിസ്റ്റർ ചെയ്ത നൂറുകണക്കിന് പരീക്ഷാർഥികൾ പങ്കെടുക്കും. പരീക്ഷയുടെ പ്രവർത്തനങ്ങൾക്ക് എക്സാം കോഓഡിനേറ്റർമാരെയും സൂപ്പർവൈസർമാരെയും തിരഞ്ഞെടുത്തിട്ടുണ്ട്. വിവിധ തലങ്ങളിൽ ഉയർന്ന മാർക്കു നേടുന്നവർക്ക് നിരവധി സമ്മാനങ്ങൾ ഐ.സി.എഫ് ഘടകങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

