ഐ.സി.എഫ് അസീസിയ റീജിയൻ രക്തദാന ക്യാമ്പ്
text_fieldsദോഹ: ഐ.സി.എഫ് അസീസിയ റീജിയന്റെ ആഭിമുഖ്യത്തിൽ ഹമദ് മെഡിക്കൽ കോർപ്പറേഷനുമായി സഹകരിച്ച് ബ്ലഡ് ഡൊണേഷൻ സെന്ററിൽ ക്യാമ്പ് സംഘടിപ്പിച്ചു. ഒരു ജീവൻ തിരിച്ചുപിടിക്കാൻ ഒരു തുള്ളി രക്തത്തിന് സാധിക്കുമെന്ന സന്ദേശമാണ് ക്യാമ്പ് മുന്നോട്ടുവെച്ചത്. ഹമദ് രക്തദാന കേന്ദ്രത്തിൽ നടന്ന പരിപാടിയിൽ 105 സന്നദ്ധപ്രവർത്തകർ പങ്കാളികളായി. ഹസൻ സഖാഫിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ ഉദ്ഘാടനം ചെയ്തു. ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഐ.സി.എഫ് മാതൃകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അഹ്മദ് സഖാഫി പേരാമ്പ്ര, ജമാൽ അസ്ഹരി എന്നിവർ സംസാരിച്ചു. ഷമീജ് പേരാമ്പ്ര സ്വാഗതവും നിസാർ സഖാഫി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

