ബോളിവുഡ് ക്ലാസിക് ഗാനങ്ങൾ കോർത്തിണക്കി ഖത്തർ ദേശീയ ദിനാഘോഷം
text_fieldsദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഐ.സി.സി സംഘടിപ്പിച്ച മെഹ്ഫിൽ
ദോഹ: എത്രകേട്ടാലും മതിവരാത്ത ബോളിവുഡ് ക്ലാസിക് ഗാനങ്ങൾ കോർത്തിണക്കി, സംഗീതമഴപെയ്യിച്ച് ഐ.സി.സിയുടെ ഖത്തർ ദേശീയ ദിനാഘോഷം. ഐ.സി.സി യൂത്ത് വിങ് നേതൃത്വത്തിലായിരുന്നു ദേശീയ ദിനാഘോഷ പരിപാടികളുടെ ഭാഗമായി സംഗീതനിശ സംഘടിപ്പിച്ചത്. ഐ.സി.സി അശോക ഹാളിൽ നടന്ന പരിപാടി ഇന്ത്യൻ എംബസി കൾചറൽ ആൻഡ് എജുക്കേഷൻ ഫസ്റ്റ് സെക്രട്ടറി സചിൻ ദിനകർ ശങ്ക്പാൽ ഉദ്ഘാടനം ചെയ്തു. ഹിദായത്തിെൻറ നേതൃത്വത്തിലായിരുന്നു പലകാലങ്ങളിലെ ബോളിവുഡ് ഗാനങ്ങളെ കോർത്തിണക്കിയുള്ള മെഹ്ഫിൽ രാവ് ഒരുക്കിയത്. വിനോദ് നായർ, എലിസബത്ത് എന്നിവർ പരിപാടിയുടെ അവതാരകരായി. ഐ.സി.സി പ്രസിഡൻറ് പി.എൻ. ബാബുരാജൻ സ്വാഗതവും, യൂത്ത്വിങ് എക്സിക്യൂട്ടിവ് കമ്മിറ്റി പ്രതിനിധി നിയാസ് കൈപ്പങ്ങൽ നന്ദി പറഞ്ഞു.

