ഐ.സി.സി യോഗ ശിൽപശാലക്ക് തുടക്കം
text_fieldsഐ.സി.സി അശോക ഹാളിൽ ആരംഭിച്ച യോഗദിന ശിൽപശാലയിൽനിന്ന്
ദോഹ: അന്താരാഷ്ട്ര യോഗാദിനാഘോഷങ്ങളുടെ ഭാഗമായി സൗജന്യയോഗാ പരിശീലന പരിപാടിയുമായി ഇന്ത്യൻ കൾചറൽ സെന്റർ. ജൂൺ 13 മുതൽ ജൂലൈ നാലുവരെയുള്ള തുടർച്ചയായ വെള്ളിയാഴ്ചകളിലാണ് പ്രമുഖ യോഗാ പരിശീലക സംഗീതയുടെ നേതൃത്വത്തിൽ പരിശീലനം നൽകുന്നത്. ഐ.സി.സി അശോക ഹാളിൽ നടന്ന പ്രഥമ പരിപാടിയിൽ 90ഓളം പേർ പങ്കെടുത്തു. ജൂൺ 20, 27, ജൂലൈ നാല് തീയതികളായി യോഗ ശിൽപശാല തുടരും.
രാവിലെ എട്ട് മുതൽ ഒമ്പത് വരെയാണ് ശിൽപശാല നടക്കുന്നത്. ഐ.സി.സി ഇൻ ഹൗസ് ആക്ടിവിറ്റി ഹെഡ് വെങ്കപ്പ ഭഗവതുലെ സ്വാഗതം പറഞ്ഞു. ഐ.സി.സി പ്രസിഡന്റ് എ.പി മണികണ്ഠൻ യോഗയുടെ പ്രാധാന്യം വിവരിച്ചുകൊണ്ട് സന്ദേശം നൽകി.

