Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമൈ​ലാ​ഞ്ചി​യും ഈ​ദ്​...

മൈ​ലാ​ഞ്ചി​യും ഈ​ദ്​ ബ​സാ​റു​മാ​യി ഐ.​സി.​സി

text_fields
bookmark_border
Eid Bazaar
cancel
camera_alt

ഐ.​സി.​സി ഈ​ദ്​ ബ​സാ​ർ

ദോ​ഹ: ചെ​റി​യ പെ​രു​ന്നാ​ളി​നെ വ​ര​വേ​റ്റ്​ ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്റെ ആ​ഘോ​ഷ​മാ​യി ഇ​ന്ത്യ​ൻ ക​ൾ​ച​റ​ൽ സെൻറ​ർ (ഐ.​സി.​സി) നേ​തൃ​ത്വ​ത്തി​ൽ ഈ​ദ്​ ബ​സാ​റും മെ​ഹ​ന്ദി നൈ​റ്റും സം​ഘ​ടി​പ്പി​ച്ചു.

പെ​രു​ന്നാ​ൾ പി​റ്റേ​ന്ന്​ ഐ.​സി.​സി അ​ശോ​ക ഹാ​ൾ പ​രി​സ​ര​ത്താ​യി​രു​ന്നു വ​സ്​​ത്ര​ങ്ങ​ൾ, ആ​ഭ​ര​ണ​ങ്ങ​ൾ, ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ൾ, ഗാ​ർ​ഹി​ക ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ പ്ര​ദ​ർ​ശ​ന​വും വി​ൽ​പ​ന​യു​മാ​യി ഈ​ദ്​ ബ​സാ​ർ ഒ​രു​ക്കി​യ​ത്. 55ഓ​ളം സ്​​റ്റാ​ളു​ക​ൾ സ​ജ്ജ​മാ​ക്കി​യി​രു​ന്നു.

ഇ​ന്ത്യ​ൻ എം​ബ​സി ഫ​സ്​​റ്റ്​ സെ​ക്ര​ട്ട​റി പ​ത്​​മ കാ​രി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ഐ.​സി.​സി ജ​ന​റ​ൽ സെ​​ക്ര​ട്ട​റി മോ​ഹ​ൻ കു​മാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​സി​ഡ​ൻ​റ്​ എ.​പി. മ​ണി​ക​ണ്​​ഠ​ൻ സം​സാ​രി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ ഗാ​ർ​ഗി വൈ​ദ്യ, സു​ബ്ര​ഹ്​​മ​ണ്യ ഹെ​ബ്ബ​ഗേ​ലു, സു​മ മ​ഹേ​ഷ്​ ഗൗ​ഡ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വി​വി​ധ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ഇ​ന്ത്യ​ൻ പ്ര​വാ​സി സ​മൂ​ഹ​ങ്ങ​ളും വി​വി​ധ രാ​ജ്യ​ക്കാ​രും ഈ​ദ്​ ബ​സാ​ർ സ​ന്ദ​ർ​ശി​ച്ചു. ദി​വ​സം മു​ഴു​വ​ൻ നീ​ണ്ടു​നി​ന്ന പ​രി​പാ​ടി​യി​ൽ 3000ത്തോ​ളം പേ​ർ എ​ത്തി​യ​താ​യി ഐ.​സി.​സി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICCMehandiEid Bazaar
News Summary - ICC with Mehandi and Eid Bazaar
Next Story