ഐ.സി.സി ഈദ് ബസാറും മെഹന്തി നൈറ്റും സംഘടിപ്പിച്ചു
text_fieldsഐ.സി.സി ഗ്രാൻഡ് ഈദ് ബസാർ ഇന്ത്യൻ എംബസി കൗൺസിലർ ഡോ. വൈഭവ് എ. താണ്ഡലെ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ഈദ് ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ.സി.സി) സംഘടിപ്പിച്ച ഗ്രാൻഡ് ഈദ് ബസാറും മെഹന്തി നൈറ്റും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഐ.സി.സി അശോക ഹാളിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസി കൗൺസിലർ (ഹെഡ് ഓഫ് ചാൻസറി ആൻഡ് കോൺസുലാർ) ഡോ. വൈഭവ് എ. താണ്ഡലെ ഉദ്ഘാടനം ചെയ്തു. ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ജനറൽ സെക്രട്ടറി എബ്രഹാം കെ. ജോസഫ്, ഐ.സി.സി ഹെഡ് ഓഫ് എക്സ്റ്റേണൽ ആക്റ്റിവിറ്റീസ് ആൻഡ് ലിറ്ററേച്ചർ ക്ലബ്സ് ഹെഡ് പൂർവി ശ്രോഫ് എന്നിവർ സംസാരിച്ചു.
കമ്മ്യൂണിറ്റി നേതാക്കളായ ഐ.ബി.പി.സി പ്രസിഡന്റ് താഹ മുഹമ്മദ്, ഐ.സി.സി അഡ്വൈസറി കൗൺസിൽ ചെയർമാൻ പി.എൻ. ബാബുരാജൻ, ഐ.സി.സി വൈസ് പ്രസിഡന്റ് ശാന്തനു ദേശ്പാണ്ഡെ എന്നിവരും ഐ.സി.സി, ഐ.സി.ബി.എഫ്, ഐ.ബി.പി.സി, ഐ.എസ്.സി മാനേജിങ് കമ്മിറ്റി അംഗങ്ങളും സംബന്ധിച്ചു.
ഹാൻഡി ക്രാഫ്റ്റ്സ്, ലെതർ ഉൽപന്നങ്ങൾ, ആഭരണങ്ങൾ, പരമ്പരാഗത റെഡിമെയ്ഡ് ഇന്ത്യൻ വസ്ത്രങ്ങൾ, വൈവിധ്യമാർന്ന ഇന്ത്യൻ ഭക്ഷണവിഭവങ്ങൾ എന്നിവയടങ്ങുന്ന അറുപതിലധികം സ്റ്റാളുകളാണ് ബസാറിൽ ഒരുക്കിയിരുന്നത്. ഇതിനു പുറമെ, സന്ദർശകർക്കായി ലൈവ് ഹെന്ന സ്റ്റേഷനുകളും ഈദ് ബസാറിന്റെ ഭാഗമായി ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

