ഐ.സി.സി ഇഫ്താർ സംഗമം
text_fieldsഇന്ത്യൻ കൾചറൽ സെന്റർ ഒരുക്കിയ ഇഫ്താർ വിരുന്നിൽ അംബാസഡർ വിപുൽ സംസാരിക്കുന്നു
ദോഹ: ഖത്തറിലെ ഇന്ത്യൻ കമ്യൂണിറ്റി നേതാക്കൾ, വിവിധ സംഘടന ഭാരവാഹികൾ, ആഭ്യന്തര മന്ത്രാലയം ഉൾപ്പെടെ വിവിധ മന്ത്രാലയം പ്രതിനിധികൾ എന്നിവർക്കായി ഇന്ത്യൻ കൾചറൽ സെന്റർ ഒരുക്കിയ ഇഫ്താർ വിരുന്ന് ശ്രദ്ധേയമായി. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഐ.സി.സി അശോകഹാളിലാണ് വിപുലമായ ഇഫ്താർ സംഘടിപ്പിച്ചത്. ഐ.സി.സി പ്രസിഡന്റ് എ.പി മണികണ്ഠൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഇന്ത്യൻ അംബാസഡർ വിപുൽ സംസാരിച്ചു. റമദാനിന്റെ ആത്മവിശുദ്ധിയും നന്മയും എല്ലാവരിലേക്കും പ്രസരിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ, അപെക്സ് ബോഡി ഭാരവാഹികൾ, വിവിധ അസോസിയേറ്റഡ് സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഐ.സി.സി വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗേലു, ജനറൽ സെക്രട്ടറി മോഹൻ കുമാർ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

