‘ആടുജീവിതം’ താരത്തിന് ഐ.സി.സി ആദരവ്
text_fieldsഒമാനി നടൻ ഡോ. താലിബ് അൽ ബലൂഷിക്ക് ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ ഉപഹാരം സമ്മാനിക്കുന്നു
ദോഹ: ബിഗ് ഹിറ്റായ ആടുജീവിതം സിനിമയിലെ വില്ലൻ വേഷത്തിലൂടെ മലയാളി സിനിമ ആസ്വാദകർക്ക് പരിചിതനായ ഒമാനി നടൻ ഡോ. താലിബ് അൽ ബലൂഷിക്ക് ഖത്തറിലെ ഇന്ത്യൻ എംബസി അപെക്സ് സംഘടനയായ ഐ.സി.സി സ്വീകരണം നൽകി. ഖത്തർ സന്ദർശനത്തിനെത്തിയപ്പോഴായിരുന്നു ഇന്ത്യൻ സിനിമക്ക് നൽകിയ സംഭാവനകൾ മുൻനിർത്തി ഇന്ത്യൻ കൾചറൽ സെന്റർ ആദരവൊരുക്കിയത്. ഐ.സി.സി അശോക ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് എ.പി മണികണ്ഠൻ ഉപഹാരം സമ്മാനിച്ചു. വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗേലു, ജനറൽ സെക്രട്ടറി മോഹൻ കുമാർ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ബെന്യാമിന്റെ ആടുജീവിതം നോവലിനെ അടിസ്ഥാനമാക്കി െബ്ലസി സംവിധാനം ചെയ്ത സിനിമയിലെ കഫീലായാണ് താലിബ് എത്തുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

