ഉന്നത വിജയികൾക്ക് ഐ.സി.സി ആദരവ്
text_fieldsഐ.സി.സി അകാദമിക് എക്സലൻസ് പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയ വിദ്യാർഥികൾ
ദോഹ: സി.ബി.എസ്.ഇ 10, 12-ാം ക്ലാസുകളില്‍ ഉന്നത വിജയം നേടിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ എംബസി അപെക്‌സ് സംഘടനയായ ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ (ഐ.സി.സി)അക്കാദമിക് എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ഐ.സി.സി അശോക ഹാളില്‍ നടന്ന പുരസ്‌കാര ചടങ്ങില്‍ ഇന്ത്യന്‍ എംബസി ഷെർഷെ ഡി അഫയേഴ്‌സ് ആഞ്ജലീന പ്രേമലത മുഖ്യാതിഥി ആയിരുന്നു.
ഓരോ സ്‌കൂളുകളിലെയും 10-ാം ക്ലാസിലെ ആദ്യ മൂന്നു റാങ്കുകാര്‍ക്കും 12-ാം ക്ലാസുകളിലെ ആദ്യ മൂന്നു റാങ്കുകാരെയും സയന്‍സ്, കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് എന്നീ പ്രധാന വിഷയങ്ങളിലെ ഒന്നാം റാങ്കുകാരെയുമാണ് മെമന്റോകളും മെഡലും സര്‍ട്ടിഫിക്കറ്റുകളും നല്‍കി ആദരിച്ചത്.
ഐ.സി.സി പ്രസിഡന്റ് എ.പി.മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. ഐ.സി.സി സ്‌കൂള്‍ ആക്ടിവിറ്റീസ് മേധാവി ശന്തനു ദേശ്പാണ്ഡെ, കള്‍ചറല്‍ മേധാവി സുമ മഹേഷ് ഗൗഡ, ഐ.സി.സി സെക്രട്ടറി എബ്രഹാം ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.വിവിധ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍, വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍, അധ്യാപകര്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.