ഐ.സി.സി ഗ്രാൻഡ് ഫെസ്റ്റിവൽ ബസാർ ശ്രദ്ധേയമായി
text_fieldsഐ.സി.സി സംഘടിപ്പിച്ച ഗ്രാൻഡ് ഫെസ്റ്റിവൽ ബസാർ ഉദ്ഘാടനച്ചടങ്ങിനിടെ
ദോഹ: വരാനിരിക്കുന്ന ഉത്സവ സീസണിന്റെ ഭാഗമായി ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ.സി.സി) സംഘടിപ്പിച്ച ഗ്രാൻഡ് ഫെസ്റ്റിവൽ ബസാർ -25 ശ്രദ്ധേയമായി. ബുധൻ, വ്യാഴം ദിവസങ്ങളിലായി ഐ.സി.സി അശോക ഹാളിൽ സംഘടിപ്പിച്ച പരിപാടി ഇന്ത്യൻ എംബസി കൗൺസിലറും ചാൻസറി ആൻഡ് കോൺസുലാർ വിഭാഗം മേധാവിയുമായ ഡോ. വൈഭവ് എ. ടണ്ഡാലെയും ഡോ. മനീഷ ടണ്ഡാലെയും ചേർന്ന് ഉദ്ഘാടനം ചെയ്തു.
കൈത്തറി-കരകൗശല ഉൽപന്നങ്ങൾ, തുകൽ ഉൽപന്നങ്ങൾ, ഫാഷൻ ആഭരണങ്ങൾ, പരമ്പരാഗത ഇന്ത്യൻ വസ്ത്രങ്ങൾ, രുചികരമായ ഇന്ത്യൻ ഭക്ഷണം എന്നിവയുടെ അറുപതിലധികം സ്റ്റാളുകൾ ഗ്രാൻഡ് ഫെസ്റ്റിവൽ ബസാറിൽ ഒരുക്കിയിരുന്നു. വർണാഭമായ ആഘോഷങ്ങളുടെ ഭാഗമായി മൈലാഞ്ചി (മെഹന്തി) കൗണ്ടറുകളും ഉൾപ്പെടുത്തി.
ഐ.സി.സി ജനറൽ സെക്രട്ടറി എബ്രഹാം കെ. ജോസഫ് ആമുഖ പ്രസംഗം നടത്തി. സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിച്ച ഡോ. വൈഭവ് ടണ്ഡാലെ, ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ സാംസ്കാരിക ഇടപെടലിന്റെ പ്രാധാന്യം വ്യക്തമാക്കി.
ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ.സി.സി ഉപദേശക സമിതി ചെയർമാൻ പി.എൻ. ബാബുരാജൻ എന്നിവർ സംസാരിച്ചു. ഐ.സി.സി കൾച്ചറൽ ആക്ടിവിറ്റീസ് മേധാവി നന്ദിനി അബ്ബാഗൗണി സ്വാഗതം പറഞ്ഞു.
ചടങ്ങിൽവെച്ച്, പുതുതായി അഫിലിയേറ്റ് ചെയ്ത അസോസിയറ്റ് ഓർഗനൈസേഷനായ അമൃത് ഉത്തർപ്രദേശ് നവരംഗ് സംസ്കൃതി മണ്ഡൽ ഖത്തറിന് അഫിലിയേഷൻ സർട്ടിഫിക്കറ്റ് കൈമാറി. സർക്കാർ സാമൂഹിക ക്ഷേമ പദ്ധതികൾക്കായുള്ള കൗണ്ടർ ഇന്ത്യൻ എംബസി കൗൺസിലർ ഡോ. വൈഭവ് ടണ്ഡാലെ, നോർക്ക റൂട്ട്സ് ഡയറക്ടർ സി.വി. റപ്പായി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ഐ.സി.സി സെക്രട്ടറി അഫ്സൽ അബ്ദുൽ മജീദ്, അബ്ദുൽ റഊഫ് എന്നിവർ സന്നിഹിതരായിരുന്നു.
പ്രവാസി ഭാരതീയ ഭീമാ യോജന, അടൽ പെൻഷൻ യോജന, നോർക്ക കെയർ ഇൻഷുറൻസ്, നോർക്ക ഐ.ഡി, ഐ.സി.ബി.എഫ് ലൈഫ് ഇൻഷുറൻസ്, മറ്റ് കേന്ദ്ര-സംസ്ഥാന സർക്കാർ ക്ഷേമ പദ്ധതികൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും സഹായവും കൗണ്ടർ വഴി ലഭ്യമാക്കി.
ഐ.ബി.പി.സി പ്രസിഡന്റ് താഹ മുഹമ്മദ്, ഐ.സി.സി വൈസ് പ്രസിഡന്റ് ശാന്തനു ദേശ്പാണ്ഡെ, ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ്, ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി ദീപക് ഷെട്ടി, ഐ.സി.സി മാനേജിങ് കമ്മിറ്റി അംഗങ്ങൾ, മറ്റ് അസോസിയറ്റ് ഓർഗനൈസേഷനുകളുടെ പ്രസിഡന്റുമാർ, മുതിർന്ന കമ്യൂണിറ്റി നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഐ.ടി ആൻഡ് സോഷ്യൽ മീഡിയ മേധാവി സന്ദീപ് ശ്രീരാമറെഡ്ഡി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

