ഐ.സി.സി ഫിലിം ക്ലബ് ആക്ടിങ് വർക് ഷോപ് നാളെ
text_fieldsദോഹ: ഖത്തർ ഇന്ത്യൻ എംബസി അപെക്സ് സംഘടനയായ ഇന്ത്യൻ കൾച്ചറൽ സെന്റർ ആഭിമുഖ്യത്തിൽ, ഐ.സി.സി ഫിലിം ക്ലബ് ഏകദിന അഭിനയ ശിൽപശാല സംഘടിപ്പിക്കുന്നു.
നാടക സിനിമ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച കെ.വി. മഞ്ജുളൻ ശിൽപശാല നയിക്കും. ആഗസ്റ്റ് 30 വെള്ളിയാഴ്ച ഐ.സി.സി അശോക ഹാളിൽ രാവിലെ ഒമ്പത് മുതൽ ഉച്ച മൂന്നു വരെ നടക്കുന്ന ശിൽപശാലയിൽ പങ്കെടുക്കാൻ താൽപ്യമുള്ളവർക്ക് 7074 3966, 7029 0382 നമ്പറുകളിൽ വിളിച്ച് രജിസ്റ്റർ ചെയ്യാം.
കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവും 30 വർഷത്തിലേറെ നീണ്ട നാടക സിനിമ അഭിനയ രംഗത്തെ പരിചയവും അനുഭവ സമ്പത്തുമുള്ള കലാകാരനായ കെ.വി. മഞ്ജുളൻ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ഒന്നാം റാങ്കോടെ ബിരുദം പൂർത്തിയാക്കിയാണ് അഭിനയ മേഖലയിലെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

