ഐ.സി.സി ഈദ് ബസാറും മെഹന്തി നൈറ്റും വെള്ളി, ശനി ദിവസങ്ങളിൽ
text_fieldsദോഹ: ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ (ഐ.സി.സി) സംഘടിപ്പിക്കുന്ന ഈദ് ബസാറും മെഹന്തി നൈറ്റും മേയ് 22, 23 തീയതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് ആറ് മണി മുതല്‍ ഐ.സി.സി അശോകാ ഹാൾ പരിസരത്താണ് പരിപാടി ഒരുക്കുന്നത്. കുടുംബങ്ങള്‍ക്കും സന്ദര്‍ശകര്‍ക്കുമായി ആഘോഷപൂര്‍ണമായ ഷോപ്പിങ്- സാംസ്കാരിക അനുഭവം സമ്മാനിക്കുന്ന പരിപാടിയില്‍ വിവിധ ഹാന്റിക്രാഫ്റ്റ്, ലെതര്‍ ഉൽപന്നങ്ങള്‍, ഇമിറ്റേഷന്‍ ജ്വല്ലറികള്‍, ഇന്ത്യന്‍ പരമ്പരാഗത റെഡിമെയ്ഡ് വസ്ത്രങ്ങള്‍ എന്നിവയടങ്ങിയ സ്റ്റാളുകള്‍ ഉണ്ടാകും.
വ്യത്യസ്തങ്ങളായ ഇന്ത്യൻ ഭക്ഷണവിഭവങ്ങൾ ആസ്വദിക്കാനുള്ള ഫുഡ് സ്റ്റാളുകളും മേളയുടെ പ്രധാന ആകർഷണമായിരിക്കും. കൂടാതെ, പെരുന്നാൾ രാവുകൾക്ക് മാറ്റുകൂട്ടാൻ മൈലാഞ്ചി അണിയാൻ ആഗ്രഹിക്കുന്നവർക്കായി പ്രത്യേക ലൈവ് ഹെന്ന സ്റ്റേഷനുകളും ഒരുക്കിയിട്ടുണ്ട്. ആകെ 52 ജനറൽ സ്റ്റാളുകളും 5 ഫുഡ് സ്റ്റാളുകളും 9 ഹെന്ന സ്റ്റേഷനുകളുമാണ് ഈ വർഷത്തെ ബസാറിൽ അണിനിരക്കുന്നത്.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ രണ്ടായിരത്തിലധികം സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. ചെറുകിട ഇന്ത്യന്‍ സംരംഭകര്‍ക്കും ഹോം -ബേസ്ഡ് ബിസിനസുകള്‍ക്കും അവരുടെ ഉൽപന്നങ്ങളും സേവനങ്ങളും സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കാനുള്ള വേദിയായിരിക്കും പരിപാടി. വനിതാ സംരംഭകര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുന്നതിനൊപ്പം സാംസ്കാരിക കൈമാറ്റവും പ്രാദേശിക ബിസിനസുകളുടെ വളര്‍ച്ചയും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠന്‍, വൈസ് പ്രസിഡന്റുമാരായ ശന്തനു ദേശ്പാണ്ഡെ, എബ്രഹാം ജോസഫ്, സെക്രട്ടറി അഫ്സല്‍ അബ്ദുല്‍ മജീദ്, കള്‍ച്ചറല്‍ ആക്ടിവിറ്റീസ് ഹെഡ് നന്ദിനി അബ്ബാഗൗനി, അഫിലിയേഷന്‍ ഹെഡ് രവീന്ദ്ര പ്രസാദ്, ഇന്‍ഹൗസ് ആക്ടിവിറ്റീസ് ഹെഡ് വെങ്കപ്പ ഭഗവതുല്ല, എക്സ്റ്റേണല്‍ ആക്ടിവിറ്റീസ് ഹെഡ് പര്‍വി ഷ്രോഫ്, മുന്‍ പ്രസിഡന്റ് പി.എന്‍. ബാബുരാജന്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

