ഐ.സി.സി ആയുർവേദ ദിനാഘോഷം
text_fieldsഐ.സി.സി ആയുർവേദ ദിനാഘോഷ പരിപാടിയിൽ സംസാരിച്ച ഡോ. ഫസീഹ അഷ്ക്കറിന്
ഉപഹാരം സമ്മാനിക്കുന്നു
ദോഹ: ഇന്ത്യൻ എംബസി അപെക്സ് സംഘടനയായ ഇന്ത്യൻ കൾചറൽ സെന്റർ ആയുർവേദ ദിനം ആഘോഷിച്ചു. ഇന്ത്യൻ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു.
‘ആയുർവേദ ഇന്നവേഷൻസ് ഫോർ ഗ്ലോബൽ ഹെൽത്ത്’ എന്ന വിഷയത്തിൽ ആയുർവേദ വിദഗ്ധ ഡോ. ഫസീഹ അഷ്ക്കർ മുഖ്യപ്രഭാഷണം നടത്തി.
ഐ.സി.സി സെക്രട്ടറി എബ്രഹാം ജോസഫ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗെലു അധ്യക്ഷത വഹിച്ചു. എച്ച്.ആർ ആൻഡ് കോൺസുലർ സർവീസസ് മേധാവി സജീവ് സത്യശീലൻ നന്ദി രേഖപ്പെടുത്തി. ജനറൽ സെക്രട്ടറി മോഹൻ കുമാർ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, ഇന്ത്യൻ കമ്യൂണിറ്റി നേതാക്കൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

