ഐ.സി.സി: എബ്രഹാം ജോസഫ് ജനറൽ സെക്രട്ടറി
text_fieldsശാന്താനു ദേശ്പാണ്ഡേ (വൈസ് പ്രസിഡന്റ്), എബ്രഹാം ജോസഫ് (ജനറൽ സെക്രട്ടറി),അഫ്സൽ അബ്ദൽ മജീദ് (സെക്രട്ടറി), പ്രദീപ് പിള്ള (സെക്രട്ടറി)
ദോഹ: ഖത്തർ ഇന്ത്യൻ എംബസി അപെക്സ് സംഘടനയായ ഇന്ത്യൻ കൾചറൽ സെന്റർ (ഐ.സി.സി) പുതിയ ഭരണസമിതി ഭാരവാഹികളെ തെരഞ്ഞെടുത്തു. നേരത്തേ വോട്ടെടുപ്പിലൂടെയും എംബസി നാമനിർദേശത്തിലൂടെയും നിയമിച്ച അംഗങ്ങളിൽനിന്നാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. എ.പി. മണികണ്ഠനെ നേരത്തേതന്നെ പ്രസിഡന്റായി തെരഞ്ഞെടുത്തിരുന്നു. വൈസ് പ്രസിഡന്റായി ശാന്താനു ദേശ്പാണ്ഡേ, ജനറൽ സെക്രട്ടറിയായി എബ്രഹാം കെ ജോസഫ്, സെക്രട്ടറിമാരായി അഫ്സൽ അബ്ദുൽ മജീദ്, പ്രദീപ് പിള്ള എന്നിവർ സ്ഥാനമേറ്റു. ബിശ്വജിത് ബാനർജി (ഹെഡ് ഓഫ് ഫിനാൻസ്), നന്ദിനി അബ്ബഗൗനി (കൾചറൽ ആക്ടിവിറ്റി), രാകേഷ് വാഗ് (എച്ച്.ആർ, അഡ്മിൻ, കോൺസുലാർ), രവീന്ദ്ര പ്രസാദ് (അഫിലിയേഷൻ), സന്ദീപ് ശ്രീറാംറെഡ്ഡി (ഐ.ടി, സോഷ്യൽമീഡിയ), അനു ശർമ (എജുക്കേഷനൽ ആക്ടിവിറ്റി), വെങ്കപ്പ ഭഗവതുല (ഹൗസ് ആക്ടിവിറ്റീസ്) എന്നിവരാണ് വിവിധ വകുപ്പിന്റെ ചുമതലയുള്ളവർ.

