ഐ.സി.ബി.എഫ് മുൻ പ്രസിഡന്റ് അരവിന്ദ് പാട്ടീലിന് സ്വീകരണം നൽകി
text_fieldsഐ.സി.ബി.എഫ് മുൻ പ്രസിഡന്റ് അരവിന്ദ് പാട്ടീലിന് സ്വീകരണം നൽകിയപ്പോൾ
ദോഹ: ഹ്രസ്വ സന്ദർശനാർഥം ഖത്തറിലെത്തിയ ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) മുൻ പ്രസിഡന്റും ജനറൽ സെക്രട്ടറിയുമായിരുന്ന അരവിന്ദ് പാട്ടീലിന് സ്വീകരണം നൽകി. ഐ.സി.ബി.എഫ് ഓഫിസിലെ കാഞ്ചാണി ഹാളിൽ, വിവിധ അസോസിയേറ്റഡ് ഓർഗനൈസേഷൻ പ്രതിനിധികളുടെയും കമ്യൂണിറ്റി നേതാക്കളുടെയും സാന്നിധ്യത്തിൽ നടന്ന പരിപാടിയിൽ ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ അധ്യക്ഷത വഹിച്ചു.
ദീർഘകാലം ഖത്തർ പെട്രോളിയത്തിൽ സിവിൽ എൻജിനീയറായി സേവനമനുഷ്ഠിച്ച അരവിന്ദ്, ഐ.സി.സി, കർണാടക സംഘ് ഖത്തർ, മഹാരാഷ്ട്ര മണ്ഡൽ, ദുഖാൻ ഇന്ത്യൻ സൊസൈറ്റി തുടങ്ങി ഖത്തർ ഇന്ത്യൻ സമൂഹത്തിലെ നിരവധി കൂട്ടായ്മകളുടെ നേതൃത്വത്തിൽ ഉണ്ടായിരുന്നു. കലാ സാഹിത്യ രംഗങ്ങളിലും നിസ്തുല സേവനം നടത്തിയ അദ്ദേഹത്തിന് കർണാടക നാടക അക്കാദമി അവാർഡ്, കർണാടക രാജ്യോത്സവ് അവാർഡ്, ഐ.സി.ബി.എഫ് ദീർഘകാല സേവന അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി ശ്രീ ദീപക് ഷെട്ടി സ്വാഗതം പറഞ്ഞു. അഡ്വൈസറി കൗൺസിൽ ചെയർമാൻ കെ.എസ്. പ്രസാദ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ.വി. ബോബൻ, മുൻ പ്രസിഡന്റ് പി.എൻ. ബാബുരാജൻ, വി.എസ്. മന്നങ്കി, മഹേഷ് ഗൗഡ, സുബ്രമണ്യൻ, ശശിധർ, നിവേദിത മറ്റു വിവിധ സമൂഹ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ് അതിഥിയെ പരിചയപ്പെടുത്തി. ഐ.സി.ബി.എഫ്. മാനേജ്മന്റ് കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് ഷാനവാസ് ബാവ അരവിന്ദ് പാട്ടീലിനെ നേതാക്കളുടെ സാന്നിധ്യത്തിൽ ആദരിച്ചു.
സെക്രട്ടറി ജാഫർ തയിൽ നന്ദിപ്രസംഗം നടത്തി. എം.സി അംഗങ്ങളായ മണി ഭാരതി, നീലാംബരി, ഇർഫാൻ അൻസാരി, മിനി സിബി, അമർ വീർ സിങ്, ഖാജാ നിസാമുദ്ദീൻ, അഡ്വൈസറി കൗൺസിൽ അംഗം സതീഷ് വി. സറീന അഹദ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

