Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഐ.സി.ബി.എഫ് സ്പെ​ഷ​ൽ...

ഐ.സി.ബി.എഫ് സ്പെ​ഷ​ൽ കോ​ൺ​സു​ല​ർ ക്യാ​മ്പ് വെള്ളിയാഴ്ച

text_fields
bookmark_border
ഐ.സി.ബി.എഫ് സ്പെ​ഷ​ൽ കോ​ൺ​സു​ല​ർ ക്യാ​മ്പ് വെള്ളിയാഴ്ച
cancel

ദോ​​ഹ: ഇ​​ന്ത്യ​​ൻ പ്ര​​വാ​​സി​​ക​​ൾ​​ക്കുവേണ്ടി ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി ബെ​ന​വ​ല​ന്റ് ഫോ​റം (ഐ.സി.ബി.എഫ്) ഇ​​ന്ത്യ​​ൻ എം​​ബ​​സി​​യുമായി ചേ​​ർ​​ന്ന് സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന സ്പെ​ഷ​ൽ കോ​ൺ​സു​ല​ർ ക്യാ​മ്പ് ഏപ്രിൽ 17 വെ​ള്ളി​യാ​ഴ്ച ഏഷ്യൻ ടൗണിലുള്ള ഇമാറ ഹെൽത്ത് കെയറിൽ ന​​ട​​ക്കും.

രാ​വി​ലെ ഒ​മ്പ​തു​മു​ത​ൽ 11 വ​രെ​യാ​ണ് ക്യാ​മ്പ് പ്രവർത്തിക്കുക. ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്കു​ള്ള പാ​സ്‌​പോ​ർ​ട്ട്, അ​റ്റ​സ്റ്റേ​ഷ​ൻ, പി.​സി.​സി സേ​വ​ന​ങ്ങ​ൾ എന്നിവ ല​ഭ്യ​മാ​കും. പ​​​ങ്കെ​​ടു​​ക്കു​​ന്ന​​വ​​ർ എ​​ല്ലാ രേ​​ഖ​​ക​​ളു​​ടെ​​യും പ​​ക​​ർ​​പ്പ് സ​​ഹി​​തം ഹാജരാക​​ണം. ഓ​​ൺ​​ലൈ​​ൻ ഫോ​​റം പൂ​​രി​​പ്പി​​ക്കാ​​നു​​ള്ള സൗ​​ക​​ര്യം രാ​​വി​​ലെ എ​​ട്ടു​മു​​ത​​ൽ ആരംഭിക്കും.

തൊ​​ഴി​​ൽ പ്ര​​ശ്ന​​ങ്ങ​​ൾ ബ​​ന്ധ​​പ്പെ​​ട്ട​​വ​​രു​​ടെ ശ്ര​​ദ്ധ​​യി​​ലെ​​ത്തി​​ക്കാ​ൻ സൗ​​ക​​ര്യ​മു​ണ്ടാ​കും. ഐ.​​സി.​​ബി.​​എ​​ഫ് ഇ​​ൻ​​ഷു​​റ​​ൻ​​സ് ഡെ​​സ്കും ല​​ഭ്യ​​മാ​​ണ്. പു​തു​ക്കി​യ പാ​സ്‌​പോ​ർ​ട്ടു​ക​ൾ മേയ് ഒന്നി​ന് ഇ​തേ വേ​ദി​യി​ൽ വി​ത​ര​ണം​ചെ​യ്യും. ലൊ​ക്കേ​ഷ​നാ​യി ക്യു.​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്യുക. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക ഫോൺ 77245945, 66262477.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICBFindian embassyqater newsSpecial Consular Camp
News Summary - ICBF Special Consular Camp on Friday
Next Story