ദീർഘകാല പ്രവാസികൾക്ക് ഐ.സി.ബി.എഫ് ആദരവ്
text_fieldsദോഹ: ഇന്ത്യൻ എംബസി അപെക്സ് സംഘടനയായ ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) ഖത്തറിൽ ദീർഘകാലം സേവനമനുഷ്ഠിച്ച പ്രവാസി ഇന്ത്യക്കാരെ ആദരിക്കുന്നു. 30 വർഷത്തിൽ കൂടുതൽ കാലം ജോലി ചെയ്ത തൊഴിലാളികളായ 20 പ്രവാസികളെയാണ് മേയ് ഒമ്പതിന് നടക്കുന്ന ‘രംഗ തരംഗ്’ അന്താരാഷ്ട്ര തൊഴിലാളി ദിനാഘോഷത്തിൽ ആദരിക്കുകയെന്ന് ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ അറിയിച്ചു.
തുടർച്ചയായി 30 വർഷം ഖത്തറിൽ തൊഴിൽ ചെയ്ത പ്രവാസികൾക്ക് ഐ.സി.ബി.എഫ് ആദരവിനായി അപേക്ഷിക്കാവുന്നത്. ഗൂഗ്ൾ ഫോറം വഴി, വ്യക്തി വിവരങ്ങൾ, തൊഴിൽ, ഖത്തറിൽ ജോലി ചെയ്ത വർഷം തുടങ്ങിയവ സഹിതം അപേക്ഷിക്കാവുന്നതാണ്. വിവിധ മേഖലകളിൽ തൊഴിലാളികളായവർ, വീട്ടുജോലിക്കാർ എന്നിവർക്ക് മേയ് ഒന്നിനു മുമ്പായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കായി 70462114, 66262477 നമ്പറിൽ ബന്ധപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

