ഐ.സി.ബി.എഫ് പ്രസിഡന്‍റ് സിയാദ് ഉസ്മാൻ രാജിവെച്ചു
text_fieldsദോഹ: ഖത്തർ ഇന്ത്യൻ എംബസി അപെക്സ് സംഘടനയായ ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്‍റ് ഫോറം (ഐ.സി.ബി.എഫ്) പ്രസിഡന്‍റ് സ്ഥാനത്തു നിന്നു സിയാദ് ഉസ്മാൻ രാജിവെച്ചു. 2021 ജനുവരിയിൽ സ്ഥാനമേറ്റ അദ്ദേഹം, കാലാവധി പൂർത്തിയാവാൻ എട്ടു മാസം ബാക്കിനിൽക്കെയാണ് രാജിവെക്കുന്നത്.
വ്യക്തിപരമായ കാരണങ്ങളാലാണ് തൽസ്ഥാനം ഒഴിയുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു. ഐ.സി.ബി.എഫിന്‍റെ ചുമതലയുള്ള ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഡോ. സോന സോമന് രാജിക്കത്ത് കൈമാറി. വരും ദിവസങ്ങളിൽ ചേരുന്ന യോഗത്തിൽ രാജി സ്വീകരിക്കുകയും, പുതിയ പ്രസിഡന്‍റിനെ നിയമിക്കുകയും ചെയ്യും. ഖത്തറിലെ പ്രമുഖ സ്ഥാപനമായ അൽ മുഫ്ത റെന്‍റ് എ കാർ ജനറൽ മാനേജറായ സിയാദ് ഉസ്മാൻ സാമൂഹിക പ്രവർത്തന രംഗത്തും സജീവ സാന്നിധ്യമാണ്.
നേരത്തെ ഐ.സി.ബി.എഫ് ഹെഡ് ഓഫ് സ്പോൺസർഷിപ്പ് പദവിയും വഹിച്ചിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന് ഗുണകരമാവുന്ന ഒട്ടേറെ ക്ഷേമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ കഴിഞ്ഞതിന്‍റെ ആത്മവിശ്വാസത്തിലാണ് പടിയിറക്കമെന്ന് അദ്ദേഹം 'ഗൾഫ് മാധ്യമ'ത്തോട് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

