ഐ.സി.ബി.എഫ് 52ാമത് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsഐ.സി.ബി.എഫിന്റെ മെഡിക്കൽ ക്യാമ്പ് ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ഖത്തർ ഇന്ത്യൻ എംബസി അപെക്സ് ബോഡിയായ ഐ.സി.ബി.എഫിന്റെ 52ാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ദോഹ ഏഷ്യൻ ടൗൺ ലേബർ സിറ്റിയിലെ ഇമാറ ഹെൽത്ത്കെയറിൽ നടന്ന ക്യാമ്പിൽ നിരവധി പ്രവാസി തൊഴിലാളികൾക്ക് സൗജന്യ മെഡിക്കൽ പരിശോധന, മരുന്നുകൾ എന്നിവ ലഭ്യമാക്കി. ജനറൽ മെഡിസിൻ, ഇ.എൻ.ടി, ഓർത്തോ, ഡെന്റൽ, ഡർമറ്റോളജി എന്നീ വിഭാഗങ്ങളിൽ കൺസൾട്ടേഷനുകൾ ലഭ്യമായിരുന്നു.
വെൽകെയർ ഫാർമസിയുടെ സഹകരണത്തിൽ രോഗികൾക്ക് സൗജന്യമായി മരുന്നുകൾ നൽകുകയും, ഐഫാക് (ഇന്ത്യൻ ഫാർമസിസ്റ്റ് അസോസിയേഷൻ ഖത്തർ) അംഗങ്ങൾ ഫാർമസി സേവനങ്ങൾ നൽകുകയും ചെയ്തു. അടിസ്ഥാന രക്തപരിശോധനകൾ, ലൈഫ് സപ്പോർട്ട് അവബോധം തുടങ്ങിയവയും സംഘടിപ്പിച്ചു. നിസാർ ചെറുവത്ത് ആരോഗ്യ അവബോധന ക്ലാസിനു നേതൃത്വം നൽകി.
ഐ.സി.ബി.എഫിന്റെ മെഡിക്കൽ ക്യാമ്പിൽനിന്ന്
ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എംബസി ഫസ്റ്റ് സെക്രട്ടറിയും ലേബർ ആൻഡ് കമ്യൂണിറ്റി വെൽഫെയർ ഓഫിസറുമായ ഐ.സി.ബി.എഫ് ചീഫ് കോഓഡിനേറ്റിങ് ഓഫിസർ ഈശ് സിംഗാൾ മുഖ്യാതിഥിയായിരുന്നു. പ്രസിഡന്റ് ഷാനവാസ് ബാവയുടെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി ദീപക് ഷെട്ടി സ്വാഗതവും മെഡിക്കൽ വിങ് ചുമതലയുള്ള എം.സി അംഗം മിനി സിബി നന്ദിയും പറഞ്ഞു.
ഐ.സി.ബി.എഫ് സെക്രട്ടറി ജാഫർ തയ്യിൽ, എം.സി അംഗങ്ങളായ മണി ഭാരതി, ഇർഫാൻ അൻസാരി, അമർ സിങ്, ശങ്കർ ഗൗഡ്, നീലാംബരി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഇമാര ഹെൽത്ത് കെയർ സി.ഇ.ഒ സുമേഷ് അതിഥികൾക്ക് സ്നേഹപുഷ്പം നൽകി. ഐ.സി.ബി.എഫ് അഡ്വൈസറി ബോർഡ് ചെയർമാൻ പ്രസാദ് ഗരു, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ വർക്കി ബോബൻ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുൽ റഹ്മാൻ, ഐ.സി.സി ജനറൽ സെക്രട്ടറി അബ്രഹാം ജോസഫ്, അഡ്വൈസറി ബോർഡ് ചെയർമാൻ പി.എൻ. ബാബുരാജ്, ഐ.സി.ബി.എഫ് അഡ്വൈസറി ബോർഡ് അംഗം സതീഷ് വിളവിൽ, മുതിർന്ന കമ്യൂണിറ്റി നേതാക്കളായ കെ.കെ. ഉസ്മാൻ, ഹൈദർ ചുങ്കത്തറ, മോഹൻകുമാർ, സാദിഖലി ചെന്നാടൻ, മുനീഷ് റഊഫ് കൊണ്ടോട്ടി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

