Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right​െഎ.​സി.​ബി.​എ​ഫ്...

​െഎ.​സി.​ബി.​എ​ഫ് മെഡിക്കൽ ക്യാമ്പ്​ നാളെ

text_fields
bookmark_border
​െഎ.​സി.​ബി.​എ​ഫ് മെഡിക്കൽ ക്യാമ്പ്​ നാളെ
cancel

ദോ​ഹ: ഇ​ന്ത്യ​ന്‍ ബെ​ന​വ​ല​ൻറ്​ ഫോ​റം (ഐ.​സി.​ബി.​എ​ഫ്), ഖ​ത്ത​ര്‍ പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യ​ം, ഖ​ത്ത​ര്‍ ഫൗ​ണ്ടേ​ഷ​ൻ എന്നിവയുമായി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന 34ാമ​ത് സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് നാ​ളെ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ഖ​ത്ത​റി​ല്‍ ജോ​ലി ചെ​യ്യു​ന്ന താ​ഴ്ന്ന വ​രു​മാ​ന​ക്കാ​രാ​യ ആ​ളു​ക​ളെ ല​ക്ഷ്യ​മി​ട്ടാ​ണ് പ​രി​പാ​ടി. മു​ന്‍കൂ​ര്‍ ര​ജി​സ്ട്രേ​ഷ​ന്‍ ഇ​ല്ലാ​തെ ത​ന്നെ ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്കാം. അ​ബൂ​ഹ​മൂ​റി​ലെ മെ​ഡി​ക്ക​ല്‍ ക​മ്മീ​ഷ​ന്‍ പ​രി​സ​ര​ത്ത് രാ​വി​ലെ 7.30 മു​ത​ല്‍ ഉ​ച്ച​ക്ക് 1.30വ​രെ​യാ​ണ് ക്യാ​മ്പ്. ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ പി ​കു​മ​ര​ന്‍ സം​ബ​ന്ധി​ക്കും. ഖ​ത്ത​റി​ലെ വി​വി​ധ ലേ​ബ​ര്‍ ക്യാ​മ്പു​ക​ളി​ലെ​യും ക​മ്പ​നി​ക​ളി​ലെ​യും തൊ​ഴി​ലാ​ളി​ക​ള്‍ക്ക് സൗ​ജ​ന്യ​മാ​യി വൈദ്യ പ​രി​ശോ​ധ​ന ഉ​റ​പ്പു​വ​രു​ത്തു​കയാണ്​ ലക്ഷ്യം.ഇ​ന്ത്യ​ന്‍ ഡോ​ക്ടേ​സ് ക്ല​ബ്ലി​ലെ​യും മ​റ്റ് മെ​ഡി​ക്ക​ല്‍ മേ​ഖ​ല​ക​ളി​ലും പ്ര​വ​ര്‍ത്തി​ക്കു​ന്ന ഡോ​ക്ട​ര്‍മാ​ര്‍ നേ​തൃ​ത്വം ന​ല്‍കും. 

ഹ​മ​ദ് മെ​ഡി​ക്ക​ല്‍ കോ​ര്‍പ​റേ​ഷ​ന്‍, വെ​ല്‍കെ​യ​ര്‍ ഗ്രൂ​പ്പ് എ​ന്നി​വ​ര്‍ സൗ​ജ​ന്യ​മാ​യി മ​രു​ന്ന്​ വി​ത​ര​ണം ചെ​യ്യും. യോ​ഗ ഇ​ന്‍ ദോ​ഹ ഗ്രൂ​പ്പ് ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ക്കാ​യി സൗ​ജന്യ യോ​ഗ പ​രി​ശീ​ല​ന​വും ന​ല്‍കും. തൊ​ഴി​ലാ​ളി​ക​ളു​ടെ വി​വി​ധ പ്ര​ശ്ന​ങ്ങ​ള്‍ കേ​ള്‍ക്കു​ന്ന​തി​ന് ഇ​ന്ത്യ​ന്‍ എം​ബ​സി ഹെ​ല്‍പ് ഡ​സ്കി​​​​െൻറ​യും ലേ​ബ​ര്‍ സെ​ക്ഷ​​​​െൻറ​യും പ്ര​തി​നി​ധി​ക​ളും ച​ട​ങ്ങി​നെ​ത്തും. ഇ​ന്ത്യ​ന്‍ തൊ​ഴി​ലാ​ളി​ക​ള്‍ക്ക് മെ​ഡി​ക്ക​ല്‍ കാ​ര്‍ഡ് എ​ടു​ക്കു​വാ​ന്‍ സൗ​ക​ര്യം ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്്. വാ​ര്‍ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ഐ​സി​ബി.​എ​ഫ് പ്ര​സി​ഡ​ൻറ്​ഡേ​വി​സ് എ​ട​ക്ക​ള​ത്തൂ​ര്‍, വൈ​സ് പ്ര​സി​ഡ​ൻറ്​് പി.​എ​ന്‍ ബാ​ബു​രാ​ജ്, മെ​ഡി​ക്ക​ല്‍ ക​മ്മീ​ഷ​ന്‍ ബോ​ര്‍ഡ് അംഗം അ​ബ്ദു​റ​ഹ്മാ​ന്‍ മുഹമ്മദ്​ അ​ല്‍മു​ശ്​രി, ഇന്ത്യൻ മെഡിക്കൽഅസോസിയേഷൻ പ്രസിഡൻറ്​ ഡോ. ​ജോ​ജി മാ​ത്യൂസ്​, മ​ഹേ​ഷ് ഗൗ​ഡ, നി​വേ​തി​ത, ​െവൽകെയർ മാനേജർ മുഹമ്മദ്​ ഫാ​റൂഖ്, പിനു ​ജയിംസ്​ എ​ന്നി​വ​ര്‍ വാർത്താസമ്മേളനത്തിൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newsmalayalam news
News Summary - ICBF Medical Camp - Qatar Gulf News
Next Story