തൊഴിലാളി ഉത്സവമായി രംഗ് തരംഗ്
text_fieldsഐ.സി.ബി.എഫ് തൊഴിലാളി ദിനാഘോഷം രംഗ് തരംഗ് അംബാസഡർ വിപുൽ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: പാട്ടും നൃത്തവും നിറഞ്ഞ ഉത്സവാന്തരീക്ഷത്തോടെ ഖത്തറിലെ ഇന്ത്യക്കാരുടെ തൊഴിലാളി ദിനാഘോഷം. ഇന്ത്യൻ എംബസി അപെക്സ് സംഘടനയായ ഇന്ത്യൻ കമ്മ്യൂണിറ്റി ബെനെവൊലന്റ് ഫോറം (ഐ.സി.ബി.എഫ്) അന്താരാഷ്ട്ര തൊഴിലാളി ദിനാഘോഷ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ‘രംഗ് തരംഗ്’ തൊഴിലാളികളുടെ ആഘോഷ ദിനമായി മാറി.
വെള്ളിയാഴ്ച വൈകുന്നേരം നാല് മുതൽ രാത്രി 10 വരെ ഇൻഡസ്ട്രിയൽ ഏരിയ ഏഷ്യൻ ടൗണിലെ പാർക്കിംഗ് ഏരിയയിൽ നടന്ന ‘രംഗ് തരംഗ്’ ജന ബാഹുല്ല്യവും പരിപാടികളുടെ വൈവിധ്യവും കൊണ്ട് ശ്രദ്ധേയമായി. സാധാരണ തൊഴിലാളികൾക്കായുള്ള വർണാഭമായ വിവിധ കലാ സാംസ്‌ക്കാരിക പരിപാടികളായിരുന്നു മുഖ്യ ആകർഷണം. ഐ.സി.ബി.എഫ് അനുബന്ധ സംഘടനകളും ഖത്തറിലെ ഇന്ത്യൻ സാംസ്‌ക്കാരിക സംഘങ്ങളും വൈവിധ്യമേറിയ നൃത്ത ഗാന വിരുന്നൊരുക്കി.
ഉദ്ഘാടന ചടങ്ങിൽ പ്രസിഡന്റ് ഷാനവാസ് ബാവ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ അംബാസഡർ വിപുൽ ഉദ്ഘാടനം ചെയ്തു. ഖത്തറിലെ തൊഴിലാളി സമൂഹത്തിന്റെ സമർപ്പണത്തെ അഭിനന്ദിച്ച അദ്ദേഹം അവരിൽ ഏറ്റവും അർഹരായവരെ ആദരിക്കുന്ന ഐ.സി.ബി.എഫ് തീരുമാനത്തെ പ്രത്യേകം പ്രശംസിച്ചു.
രംഗ് തരംഗ് വേദിയിലെ നൃത്തപരിപാടിയിൽ നിന്ന്
നേപ്പാൾ അംബാസഡർ രമേശ് ചന്ദ്ര പൗധേൽ, ഐ.സി.ബി.എഫ് കോ ഓർഡിനേറ്റിങ് ഓഫിസർ ഈഷ് സിംഗാൾ, ഖത്തർ ആഭ്യന്തര മന്ത്രാലയം കമ്മ്യൂണിറ്റി പൊലീസ് ഡയറക്ടർ ഡോ. ഇബ്രാഹിം മുഹമ്മദ് റാഷിദ് അൽ സമയഹ്, തൊഴിൽ മന്ത്രാലയം പ്രതിനിധി സലിം ദാർവിഷ് അൽ മുഹന്നദി, അന്താരാഷ്ട്ര തൊഴിലാളി സംഘടനയിൽ നിന്ന് മാക്‌സ് ട്യൂണാൻ, നാഷണൽ ഹ്യൂമൻ റൈറ്റ്സ് കമ്മിറ്റിയുടെ പ്രതിനിധി ക്യാപ്റ്റൻ നാസർ മുബാറക് അൽ ദോസരി, അബ്ദുൽ സാലിഹ് അൽ ശമ്മാരി (നാർകോട്ടിക് വിഭാഗം), ഡോ: മുഹമ്മദ് അൽ ഹജ്ജാജ് (ആരോഗ്യ മന്ത്രാലയം), അബ്ദുല്ല അഹമ്മദ് അൽ മുഹന്നദി, അബ്ദുല്ല മുഹമ്മദ് ഹസ്സൻ (വർക്കേഴ്‌സ് സപ്പോർട്ട് ഇൻഷുറൻസ് ഫണ്ട് ), ഖാലിദ് അബ്ദുൽ റഹ്‌മാൻ ഫഖ്‌റു (തൊഴിൽ മന്ത്രാലയം ) തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.
ഇന്ത്യൻ കമ്മ്യൂണിറ്റി നേതാക്കളായ എ.പി. മണികണ്ഠൻ (ഐ.സി.സി പ്രസിഡന്റ് ), ഇ.പി. അബ്ദുൽ റഹ്‌മാൻ (ഐ. എസ്.സി പ്രസിഡന്റ്), അബ്ദുൽ സത്താർ (ഐ.ബി.പി.സി വൈസ് പ്രസിഡന്റ് ), പ്രോഗ്രാം കമ്മിറ്റി ചെയർമാൻ വർക്കി ബോബൻ, ഉപദേശക സമിതി ചെയർമാൻ കെ.എസ. പ്രസാദ്, മുൻ പ്രസിഡന്റുമാരായ നീലങ് ശു ഡേ, ബാബുരാജൻ പി.എം സിയാദ് ഉസ്മാൻ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
ജനറൽ സെക്രട്ടറി ദീപക് ഷെട്ടി സ്വാഗതമാശംസിച്ചു. വൈസ് പ്രസിഡന്റ് ശ്രീ റഷീദ് അഹമ്മദ് നന്ദി പറഞ്ഞു, സെക്രട്ടറി ശ്രീ ജാഫർ തയ്യിൽ, എം.സി. മെമ്പർമാരായ നിർമല ഗുരു, ഖാജാ നിസാമുദീൻ, ശങ്കർ ഗൗഡ, മിനി സിബി, അമർ വീർ സിംഗ്, മാണി ഭാരതി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

