ഐ.സി.ബി.എഫ് ഇൻഷുറൻസ് അംഗത്വ കാമ്പയിൻ
text_fieldsമൂടാടി പഞ്ചായത്ത് പ്രവാസി അസോസിയേഷൻ ഇൻഷുറൻസ് അപേക്ഷ ഐ.സി.ബി.എഫ്
പ്രസിഡന്റ് ഷാനവാസ് ബാവക്ക് കൈമാറുന്നു
ദോഹ: മൂടാടി പഞ്ചായത്ത് പ്രവാസി അസോസിയേഷൻ ഖത്തർ (എംപാഖ്) അംഗങ്ങൾക്കായി ഐ.സി.ബി.എഫ് ഇൻഷുറൻസ് കാമ്പയിൻ സംഘടിപ്പിച്ചു.
ഇൻഷുറൻസ് പദ്ധതിയിൽ പുതുതായി ചേർന്ന അംഗങ്ങളുടെ വിവരങ്ങൾ അടങ്ങിയ അപേക്ഷ ഫോറം ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവക്ക് ഔദ്യോഗികമായി കൈമാറി.
കൈമാറ്റ ചടങ്ങുകൾക്ക് എംപാഖ് ജനറൽ സെക്രട്ടറി ഷാജി പീവീസ്, വൈസ് പ്രസിഡന്റ് ഷാനഹാസ് എടോടി, ഭാരവാഹികളായ സിറാജ് പാലൂർ, കെ.വി. റാസിക് , എം.കെ. സുനിൽ എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ ഐ.സി.ബി.എഫ് മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.

