ഐ.സി.ബി.എഫ് ഇൻഷുറൻസ്: സഹായഹസ്തവുമായി ‘കുവാഖ്’
text_fields‘കുവാഖ്’ സാമൂഹികക്ഷേമ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ഐ.സി.ബി.എഫ് ഇൻഷുറൻസ് പോളിസിയുടെ ആദ്യഘട്ട ഉദ്ഘാടനം
ദോഹ: ഖത്തറിലെ കണ്ണൂർ ജില്ലക്കാരുടെ സൗഹൃദ കൂട്ടായ്മയായ ‘കുവാഖ്’ സാമൂഹികക്ഷേമ പദ്ധതിയുടെ ഭാഗമായി താഴ്ന്ന വരുമാനക്കാർക്കായി ഏർപ്പെടുത്തിയ ഐ.സി.ബി.എഫ് ഇൻഷുറൻസ് പോളിസിയുടെ ആദ്യഘട്ട ഉദ്ഘാടനം കാഞ്ഞാനി ഹാളിൽ നടന്നു.
ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ അപേക്ഷ ഫോറം ഭാരവാഹികളിൽനിന്ന് ഏറ്റുവാങ്ങി.
കുവാഖ് പ്രസിഡന്റ് മുഹമ്മദ് നൗഷാദ് അബു, ജനറൽ സെക്രട്ടറി റിജിൻ പള്ളിയത്ത്, ട്രഷറർ ആനന്ദജൻ, വെൽഫെയർ സെക്രട്ടറി അമിത്ത് രാമകൃഷ്ണൻ, ഐ.സി.ബി.എഫ് മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, കുവാഖ് എക്സിക്യുട്ടിവ് അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.

