Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഐ.​സി.​ബി.​എ​ഫ്...

ഐ.​സി.​ബി.​എ​ഫ് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ്

text_fields
bookmark_border
ഐ.​സി.​ബി.​എ​ഫ് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ്
cancel
camera_alt

ഐ.​സി.​ബി.​എ​ഫ് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ഇ​ന്ത്യ​ൻ എം​ബ​സി ഡെ​പ്യൂ​ട്ടി ചീ​ഫ് ഓ​ഫ് മി​ഷ​ൻ സ​ന്ദീ​പ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ദോ​ഹ: ഐ.​സി.​ബി.​എ​ഫ് 55ാമ​ത് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ച്ചു. സി ​റി​ങ് റോ​ഡി​ലെ അ​മേ​രി​ക്ക​ൻ ഹോ​സ്പി​റ്റ​ലി​ൽ ന​ട​ന്ന ക്യാ​മ്പി​ൽ നി​ര​വ​ധി പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന, ക​ൺ​സ​ൾ​ട്ടേ​ഷ​ൻ, മ​രു​ന്നു​ക​ൾ എ​ന്നി​വ ല​ഭ്യ​മാ​ക്കി. ക്യാ​മ്പി​ൽ ജ​ന​റ​ൽ മെ​ഡി​സി​ൻ, യൂ​റോ​ള​ജി, കാ​ർ​ഡി​യോ​ള​ജി, ജ​ന​റ​ൽ സ​ർ​ജ​റി, ഗൈ​ന​ക്കോ​ള​ജി, ഓ​ർ​ത്തോ​പീ​ഡി​ക്സ്, ഡെ​ർ​മ​റ്റോ​ള​ജി, ഡെ​ന്റ​ൽ വി​ഭാ​ഗ​ങ്ങ​ളി​ൽ സൗ​ജ​ന്യ പ​രി​ശോ​ധ​ന​യും വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ ക​ൺ​സ​ൾ​ട്ടേ​ഷ​നും ല​ഭ്യ​മാ​ക്കി. ആ​വ​ശ്യ​ക്കാ​ർ​ക്ക് സൗ​ജ​ന്യ മ​രു​ന്നു​ക​ളും വി​ത​ര​ണം ചെ​യ്തു. ദോ​ഹ​യി​ലെ​യും പ​രി​സ​ര​ങ്ങ​ളി​ലെ​യും വി​വി​ധ ലേ​ബ​ർ ക്യാ​മ്പു​ക​ളി​ൽ നി​ന്നാ​യി 500 -ല​ധി​കം തൊ​ഴി​ലാ​ളി​ക​ൾ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പി​ന്റെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി.

ഇ​ന്ത്യ​ൻ എം​ബ​സി ഡെ​പ്യൂ​ട്ടി ചീ​ഫ് ഓ​ഫ് മി​ഷ​ൻ സ​ന്ദീ​പ് കു​മാ​ർ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ് ഷാ​ന​വാ​സ് ബാ​വ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പ​ക് ഷെ​ട്ടി സ്വാ​ഗ​ത​വും മെ​ഡി​ക്ക​ൽ വി​ങ് ചു​മ​ത​ല​യു​ള്ള എം.​സി അം​ഗം മി​നി സി​ബി ന​ന്ദി​യും പ​റ​ഞ്ഞു. പ​രി​പാ​ടി​ക്ക് വൈ​സ് പ്ര​സി​ഡ​ന്റ് റ​ഷീ​ദ് അ​ഹ​മ്മ​ദ്, സെ​ക്ര​ട്ട​റി ജാ​ഫ​ർ ത​യി​ൽ, മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ മ​ണി ഭാ​ര​തി, ഇ​ർ​ഫാ​ൻ അ​ൻ​സാ​രി, അ​മ​ർ സി​ങ്, ശ​ങ്ക​ർ ഗൗ​ഡ്, ഖാ​ജ നി​സാ​മു​ദ്ദീ​ൻ, എ​സ്. നീ​ലാം​ബ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. അ​മേ​രി​ക്ക​ൻ ആ​ശു​പ​ത്രി സി.​ഇ.​ഒ ഇ​ഖ്ബാ​ൽ മു​ഖ്യാ​തി​ഥി​യെ പൂ​ച്ചെ​ണ്ട് ന​ൽ​കി ആ​ദ​രി​ച്ചു.

ഐ.​സി.​ബി.​എ​ഫ് അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ കെ.​എ​സ്. പ്ര​സാ​ദ്, അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ അം​ഗം വി. ​സ​തീ​ഷ്, ഐ.​സി.​സി പ്ര​സി​ഡ​ന്റ് എ.​പി. മ​ണി​ക​ണ്ഠ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ബ്ര​ഹാം ജോ​സ​ഫ്, ഐ.​സി.​സി അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ പി.​എ​ൻ. ബാ​ബു​രാ​ജ​ൻ, ഐ.​ബി.​പി.​സി വൈ​സ് പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ സ​ത്താ​ർ, ഐ.​എ​സ്.​സി വൈ​സ് പ്ര​സി​ഡ​ന്റ് സി​തെ​ന്തു പാ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹം​സ യൂ​സ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsdohaICBF qatarFree medical campqatar​
News Summary - ICBF Free Medical Camp
Next Story