Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഐ.​സി.​ബി.​എ​ഫ്...

ഐ.​സി.​ബി.​എ​ഫ് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ്

text_fields
bookmark_border
ഐ.​സി.​ബി.​എ​ഫ് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ്
cancel
camera_alt

ഐ.​സി.​ബി.​എ​ഫ് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ഇ​ന്ത്യ​ൻ എം​ബ​സി ഫ​സ്റ്റ് സെ​ക്ര​ട്ട​റി ഹ​രീ​ഷ് പാ​ണ്ഡെ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

Listen to this Article

ദോ​ഹ: ക​രു​ണ​യോ​ടെ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​വും, ല​ക്ഷ്യ​ബോ​ധ​ത്തോ​ടെ സേ​വ​ന​വും എ​ന്ന മു​ദ്രാ​വാ​ക്യ​ത്തി​ൽ ഐ.​സി.​ബി.​എ​ഫ് 54ാമ​ത് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. വ​ക​റ അ​ൽ മ​ഷാ​ഫി​ലെ കിം​സ് ഹെ​ൽ​ത്ത് കെ​യ​റി​ൽ ന​ട​ന്ന ക്യാ​മ്പി​ൽ നി​ര​വ​ധി പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന, ക​ൺ​സ​ൾ​ട്ടേ​ഷ​ൻ, മ​രു​ന്നു​ക​ൾ എ​ന്നി​വ ല​ഭ്യ​മാ​ക്കി, ജ​ന​റ​ൽ മെ​ഡി​സി​ൻ, ഡെ​ർ​മ​റ്റോ​ള​ജി, ഓ​ർ​ത്തോ​പീ​ഡി​ക്, ഡെ​ന്റ​ൽ സ്ക്രീ​നി​ങ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ ക​ൺ​സ​ൾ​ട്ടേ​ഷ​നു​ക​ൾ​ക്കൊ​പ്പം സൗ​ജ​ന്യ ര​ക്ത പ​രി​ശോ​ധ​ന​യും ല​ഭ്യ​മാ​യി​രു​ന്നു.

ഇ​ന്ത്യ​ൻ എം​ബ​സി ഫ​സ്റ്റ് സെ​ക്ര​ട്ട​റി ഹ​രീ​ഷ് പാ​ണ്ഡെ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് റ​ഷീ​ദ് അ​ഹ​മ്മ​ദി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പ​ക് ഷെ​ട്ടി സ്വാ​ഗ​ത​വും മെ​ഡി​ക്ക​ൽ വി​ങ് ചു​മ​ത​ല​യു​ള്ള എം.​സി അം​ഗം മി​നി സി​ബി ന​ന്ദി​യും പ​റ​ഞ്ഞു. ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ പ്ര​സാ​ദ് ഗ​രു, പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വ​ർ​ക്കി ബോ​ബ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഐ.​സി.​സി ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ പി.​എ​ൻ. ബാ​ബു​രാ​ജ​ൻ, ഐ.​സി.​ബി.​എ​ഫ് സെ​ക്ര​ട്ട​റി ജാ​ഫ​ർ ത​യ്യി​ൽ, എം.​സി അം​ഗ​ങ്ങ​ളാ​യ മ​ണി ഭാ​ര​തി, ഇ​ർ​ഫാ​ൻ അ​ൻ​സാ​രി, ശ​ങ്ക​ർ ഗൗ​ഡ്, എ​സ്. നീ​ലാം​ബ​രി ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ നാ​സി​യ, സ​തീ​ഷ് വി​ള​വി​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. കിം​സ് സാ​ര​ഥി​ക​ളാ​യ നി​ഷാ​ദ് (കോ​സ്റ്റ​ൽ ഹോ​ൾ​ഡി​ങ്‌​സ് സി.​ഇ.​ഒ), ശ്രീ​നാ​ഥ് സാ​ബു, ഡോ. ​സു​പ്ര​കാ​ശ​ൻ സു​കു​മാ​ര​ൻ, ഡോ. ​നൗ​ഫ​ൽ റി​സ്‌​വാ​ൻ, മു​ഹ​മ്മ​ദ് സു​ഹൈ​ൽ, രാ​ഹു​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical campICBF qatarFree medical camp
News Summary - ICBF Free Medical Camp
Next Story