ഐ.സി.ബി.എഫ് സൗജന്യ ലീഗൽ സെൽ ഞായർ, ബുധൻ ദിവസങ്ങളിൽ
text_fieldsദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിനിടയിൽ ക്ഷേമ, നിയമകാര്യ മേഖലകളിലെ സേവനവുമായി ഇന്ത്യൻ കമ്യൂണിറ്റ് ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) ഇന്ത്യൻ ലോയേഴ്സ് ഫ്രറ്റേണിറ്റി ഫോറവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ലീഗൽ സെൽ എല്ലാ ഞായർ, ബുധൻ ദിവസങ്ങളിലും വൈകീട്ട് 6.30 മുതൽ തുമാമയിലെ ഐ.സി.ബി.എഫ് ഓഫിസിൽ പ്രവർത്തിക്കും. തൊഴിൽ നിയമം, വ്യക്തിപരമായ നിയമപ്രശ്നങ്ങൾ, മറ്റു നിയമപരമായ സഹായങ്ങൾ തുടങ്ങിയവക്ക് പ്രമുഖ അഭിഭാഷകർ അടങ്ങുന്ന പാനലിന്റെ സൗജന്യ സേവനം ലഭ്യമാകും.
നിയമം അറിയാത്തതുകൊണ്ടോ സാമ്പത്തിക പരിമിതികൾ കൊണ്ടോ ബുദ്ധിമുട്ടുന്നവർക്ക് സേവനവുമായി 40ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഐ.സി.ബി.എഫ് ആരംഭിച്ച സംരംഭമാണിത്.
ഖത്തറിലെ ഇന്ത്യക്കാർക്ക്, അവരുടെ നിയമപരമായ പ്രശ്നങ്ങൾക്ക് സൗജന്യമായി നിയമോപദേശം നൽകാൻ ലക്ഷ്യമാക്കിയുള്ള ലീഗൽ സെല്ലിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് പങ്കെടുക്കാമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രഷനും ബന്ധപ്പെടുക: 7788 3034, 7786 7794.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

