ഐ.സി.ബി.എഫ് സൗജന്യ ദന്തചികിത്സ ക്യാമ്പ്
text_fieldsദോഹ: ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) വീനസ് ഡെന്റൽ ക്ലിനിക്കുമായി സഹകരിച്ച് സൗജന്യ ദന്തചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ദന്തചികിത്സകൾ ഒഴിവാക്കുന്ന സാധാരണക്കാരായ ഇന്ത്യൻ തൊഴിലാളികൾക്കായി സംഘടിപ്പിച്ച ക്യാമ്പിൽ നിരവധി ഇന്ത്യൻ പ്രവാസികൾ പങ്കെടുത്തു. തൊണ്ണൂറിലധികം രോഗികൾ പല്ല് വൃത്തിയാക്കൽ ഉൾപ്പെടെയുള്ള ചികിത്സകൾ പ്രയോജനപ്പെടുത്തി.
ഔദ്യോഗിക ചടങ്ങിൽ ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി ദീപക് ഷെട്ടി ഉദ്ഘാടനം ചെയ്തു. അഡ്വൈസറി കൗൺസിൽ ചെയർമാൻ പ്രസാദ് ഗാരു മുഖ്യാതിഥിയായി പങ്കെടുത്തു.
ഡോ. വർഗീസ് യുജിൻ, മെഡിക്കൽ ക്യാമ്പ് വിഭാഗം മേധാവി മിനി സിബി എന്നിവർ സംസാരിച്ചു. മാനേജിങ് കമ്മിറ്റി അംഗങ്ങളായ മണി ഭാരതി, നീലാംബരി സുശാന്ത്, അമർ വീർ സിങ്, ഖാജ നിസാമുദ്ദീൻ, ശങ്കർ ഗൗഡ്, ഇർഫാൻ അൻസാരി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

