Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightതൊ​ഴി​ലാ​ളി​ക​ൾ​ക്ക്...

തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഐ.​സി.​ബി.​എ​ഫ്​ കോ​ൺ​സു​ലാ​ർ ക്യാ​മ്പ്

text_fields
bookmark_border
തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഐ.​സി.​ബി.​എ​ഫ്​ കോ​ൺ​സു​ലാ​ർ ക്യാ​മ്പ്
cancel
camera_alt

ഇ​ന്ത്യ​ൻ എം​ബ​സി​യും ഐ.​സി.​ബി.​എ​ഫും ചേ​ർ​ന്ന്​ ഏ​ഷ്യ​ൻ ടൗ​ണി​ൽ ന​ട​ത്തി​യ കോ​ൺ​സു​ലാ​ർ ക്യാ​മ്പ്​

ദോ​ഹ: ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ൾ​ക്കു​വേ​ണ്ടി ഐ.​സി.​ബി.​എ​ഫു​മാ​യി സ​ഹ​ക​രി​ച്ച്​ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ പ്ര​ത്യേ​ക കോ​ൺ​സു​ലാ​ർ ക്യാ​മ്പ് ന​ട​ത്തി. ദോ​ഹ ഏ​ഷ്യ​ൻ ടൗ​ണി​ലെ ക്രി​ക്ക​റ്റ് സ്​​റ്റേ​ഡി​യ​ത്തി​ലാ​യി​രു​ന്നു ക്യാ​മ്പ്. പാ​സ്പോ​ർ​ട്ട് സം​ബ​ന്ധ​മാ​യും വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യു​ള്ള അ​റ്റ​സ്റ്റേ​ഷ​നു​ക​ൾ​ക്കു​മാ​യി തൊ​ഴി​ലാ​ളി​ക​ള​ട​ക്ക​മു​ള്ള നി​ര​വ​ധി പേ​ർ കോ​ൺ​സു​ലാ​ർ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി. ഐ.​സി.​ബി.​എ​ഫ് വ​ള​ന്റി​യ​ർ​മാ​ർ ക്യാ​മ്പി​ലെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഓ​ൺ​ലൈ​നി​ലൂ​ടെ ഫോ​റ​ങ്ങ​ൾ പൂ​രി​പ്പി​ച്ചു ന​ൽ​കി. ആം​ഫി തി​യ​റ്റ​ർ കൗ​ണ്ട​റി​ലാ​ണ് ആ​ദ്യം ക്യാ​മ്പ് നി​ശ്ച​യി​ച്ചി​രു​ന്ന​തി​നാ​ൽ രാ​വി​ലെ എ​ട്ടു മു​ത​ൽ തൊ​ഴി​ലാ​ളി​ക​ള​ട​ക്ക​മു​ള്ള​വ​ർ അ​വി​ടെ​യെ​ത്തി കാ​ത്തു​നി​ൽ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് സ​മീ​പ​ത്തെ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് ക്യാ​മ്പ് മാ​റ്റി​യ​താ​യി നോ​ട്ടീ​സ്​ പ​തി​ച്ച​ത്. ആ​ളു​ക​ളു​ടെ സൗ​ക​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് കോ​ൺ​സു​ലാ​ർ ക്യാ​മ്പ് സ​മീ​പ​ത്തെ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ലേ​ക്കു മാ​റ്റി​യ​തെ​ന്നും ക്യാ​മ്പി​ലെ​ത്തി​യ​വ​രെ സ​ഹാ​യി​ക്കാ​ൻ വ​ള​ന്റി​യ​ർ​മാ​ർ ക​രു​ത​ലോ​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​താ​യും ഐ.​സി.​ബി.​എ​ഫ് പ്ര​സി​ഡ​ന്‍റ്​ സി​യാ​ദ് ഉ​സ്മാ​ൻ പ​റ​ഞ്ഞു. രാ​വി​ലെ 10 മു​ത​ൽ 12 വ​രെ ന​ട​ന്ന ക്യാ​മ്പി​ൽ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​രും ജീ​വ​ന​ക്കാ​രും സേ​വ​നം ഉ​റ​പ്പു​വ​രു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:employees Consular Camp
News Summary - ICBF for employees Consular Camp
Next Story